ഹോസ്പിറ്റൽ സ്പെഷൽ സർവീസുമായി കെഎസ്ആർടിസി
Sunday, November 22, 2020 11:31 PM IST
തിരുവനന്തപുരം: കോവിഡ് കാലത്ത് പൊതുഗതാഗത സൗകര്യം എല്ലാവർക്കും ലഭ്യമാക്കുന്നതിന് കൂടുതൽ സർവീസുകളുമായി കെഎസ്ആർടിസി. ഇതിനു വേണ്ടി ഹോസ്പിറ്റൽ സ്പെഷൽ സർവീസ് ആരംഭിച്ചു.
‘ഹോസ്പിറ്റൽ സ്പെഷൽ സർവീസ് ’രാവിലെ 5.10നു തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷനിൽ നിന്നു പുറപ്പെട്ട് പാരിപ്പള്ളി മെഡി: കോളജ് (6.30) ആലപ്പുഴ മെഡി. കോളേജ് (8.00 ) ലേക്ഷോർ ഹോസ്പ്പിറ്റൽ (9.15) വഴി അമൃതാ ഹോസ്പ്പിറ്റലിൽ എത്തിച്ചേരുന്ന വിധത്തിൽ സൂപ്പർ ഫാസ്റ്റ് സർവീസായാണ് ക്രമീകരിച്ചിരിക്കുന്നത്. ഉച്ച കഴിഞ്ഞ് 2.40ന് അമൃത ഹോസ്പിറ്റലിൽനിന്നു തിരിച്ച് ലേക്ഷോർ ഹോസ്പിറ്റൽ, ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ്, പാരിപ്പള്ളി മെഡിക്കൽ കോളജ്, തിരുവനന്തപുരം മെഡിക്കൽ കോളജ് വഴി തിരുവനന്തപുരം സെട്രൽ ബസ് സ്റ്റേഷനിൽ എത്തും.
കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നും ഇതു പോലെയുള്ള കൂടുതൽ ഹോസ്പിറ്റൽ സർവീസുകൾ ആരംഭിക്കാൻ കെഎസ്ആർടിസി തയാറെന്ന് സിഎംഡി അറിയിച്ചു. വിശദവിവരങ്ങൾക്ക് തിരുവനന്തപുരം സെൻട്രൽ- 04712323886.