പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പു കേസ് സിബിഐക്ക്
Monday, November 23, 2020 11:58 PM IST
കൊച്ചി: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പു കേസ് സിബിഐ അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. തിരുവനന്തപുരം സ്വദേശി അഡ്വ. കെ. രവീന്ദ്രന് പിള്ളയടക്കം നല്കിയ ഹര്‍ജികളിലാണ് സിംഗിള്‍ ബെഞ്ച് തീരുമാനം. അന്വേഷണ രേഖകള്‍ സിബിഐയ്ക്ക് എത്രയും വേഗം പോലീസ് കൈമാറണമെന്നും സമര്‍ഥരായ ഉദ്യോഗസ്ഥരടങ്ങിയ ടീമിനെ സിബിഐ അന്വേഷണത്തിന് നിയോഗിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.