ഹയർ സെക്കൻഡറി പ്ലസ് വൺ: വേക്കൻസി സീറ്റുകളിലെ പ്രവേശനം
Tuesday, November 24, 2020 11:56 PM IST
തിരുവനന്തപുരം: വിവിധ അലോട്ട്മെന്റുകളിൽ അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്മെന്റ് ലഭിക്കാത്ത വിദ്യാർഥികൾക്ക് പ്രസിദ്ധപ്പെടുത്തിയ വേക്കൻസിയിൽ ആവശ്യമെങ്കിൽ പ്രവേശനം നേടുന്നതിന് ഇന്നു മുതൽ 27ന് വൈകിട്ട് നാലു വരെ അപേക്ഷ നൽകാം. നിലവിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് അപേക്ഷിക്കാനാവില്ല. നിലവിലുള്ള ഒഴിവ് അഡ്മിഷൻ വെബ്സൈറ്റായ www.h scap.kerala.gov.in ൽ ഇന്നു രാവിലെ ഒൻപതിന് പ്രസിദ്ധീകരിക്കും. വിശദ നിർദേശങ്ങൾ അഡ്മിഷൻ വെബ്സൈറ്റിൽ ലഭിക്കും.