ഉയർന്ന ക്ലാസുകളിൽ പഠനം ആരംഭിക്കുന്നതു പരിഗണിക്കും
Tuesday, November 24, 2020 11:56 PM IST
തിരുവനന്തപുരം: ഉയർന്ന ക്ലാസുകളിലെ വിദ്യാർഥികൾക്കും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും ക്ലാസുകൾ തുടങ്ങുന്ന കാര്യം പരിഗണിക്കേണ്ടി വരുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
വിദഗ്ധരുമായി വിശദമായി ചർച്ച ചെയ്തതിനു ശേഷം മാത്രമായിരിക്കും തീരുമാനം കൈക്കൊള്ളുക. ഉടനടി തീരുമാനം എടുക്കുകയുമില്ല. കോവിഡ് വ്യാപനത്തോത് കുറയുന്നതിൽ പുരോഗതി ഉണ്ടായാൽ കൃത്യമായ മുൻകരുതലുകളോടെ ഉയർന്ന ക്ലാസുകളിൽ പഠനം ആരംഭിക്കുന്ന കാര്യം പരിശോധിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു.