ട്യൂഷന്, കംപ്യൂട്ടര്‍ സെന്ററുകൾ നിയന്ത്രണത്തോടെ തുറക്കാം
Wednesday, November 25, 2020 12:32 AM IST
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് അടച്ച ട്യൂഷന്, കംപ്യൂട്ടര്‍ സെന്ററുകൾ നിയന്ത്രണത്തോടെ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്കി സര്‍ക്കാര്‍ ഉത്തരവ്. വിദ്യാര്‍ഥികളുടെ എണ്ണം ഒരേസമയം അവർ ഇരിക്കുന്ന ഹാളിന്റെ ആകെ ശേഷിയുടെ 50 ശതമാനം അല്ലെങ്കില്‍ പരമാവധി 100 വ്യക്തികളായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്കൂളുകള്‍ ഒഴികെയുള്ള തൊഴിലധിഷ്ഠിത പരിശീലന സ്ഥാപനങ്ങള്‍, നൃത്തവിദ്യാലയങ്ങള്‍ എന്നിവയും ഇത്തരത്തില്‍ നിയന്ത്രണത്തോടെ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിക്കൊണ്ട് ദുരന്തനിവാരണ വകുപ്പ് ഉത്തരവിറക്കി.