ഹയർസെക്കൻഡറി പ്ലസ്വൺ: മെറിറ്റ് ക്വോട്ട വേക്കൻസി പ്രവേശനം 30ന്
Saturday, November 28, 2020 12:36 AM IST
തിരുവനന്തപുരം: ഹയർസെക്കൻഡറി പ്ലസ് വൺ പ്രവേശനത്തിന് വിവിധ അലോട്ട്മെന്റുകളിൽ അപേക്ഷിച്ചിട്ടും പ്രവേശനം ലഭിക്കാത്തവർക്ക് പ്രസിദ്ധപ്പെടുത്തിയ വേക്കൻസിയിൽ സമർപ്പിച്ച അപേക്ഷ പരിഗണിച്ച് മെരിറ്റ് അടിസ്ഥാനത്തിൽ തയാറാക്കിയ റാങ്ക് ലിസ്റ്റ്
www.hscap.kerala.gov.in ൽ 30ന് രാവിലെ ഒൻപതിന് പ്രസിദ്ധീകരിക്കും. അഡ്മിഷൻ ലഭിക്കാൻ കൂടുതൽ സാധ്യതയുളള സ്കൂൾ/കോഴ്സ്, റാങ്ക് ലിസ്റ്റിലൂടെ മനസിലാക്കി അപേക്ഷകർ രക്ഷകർത്താക്കളോടൊപ്പം പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന സ്കൂളിൽ രാവിലെ പത്തിനും 12നുമിടയിൽ ഹാജരാകണം.
വെബ്സൈറ്റിൽ നിന്നും ലഭിക്കുന്ന രണ്ട് പേജുളള CANDIDAT E’S RANK റിപ്പോർട്ട് (പ്രിന്റൗട്ട് ഹാജരാക്കാൻ പറ്റാത്തവർക്ക് സ്കൂളധികൃതർ പ്രിന്റ് എടുത്ത് നൽകും.) യോഗ്യതാ സർട്ടിഫിക്കറ്റ്, വിടുതൽ സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ്, അപേക്ഷയിൽ ബോണസ് പോയിന്റ് ലഭിക്കുന്നതിന് വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ ആയവയുടെ അസൽ രേഖകളും ഫീസും ഹാജരാക്കണം. ഇത്തരത്തിൽ ഹാജരാകുന്ന വിദ്യാർഥികളുടെ യോഗ്യതാ മെറിറ്റ് മാനദണ്ഡങ്ങൾ റാങ്ക് ലിസ്റ്റിന്റെ സഹായത്തോടെ ഉറപ്പാക്കി പ്രസിദ്ധപ്പെടുത്തിയ വേക്കൻസിക്ക് തുല്യമായ സീറ്റുകളിൽ അതത് പ്രിൻസിപ്പൽമാർ അന്നേ ദിവസം 12നു ശേഷം ഉച്ചയ്ക്ക് ഒരു മണിക്കുളളിൽ പ്രവേശനം നടത്തും.