കർഷകസമരത്തോടുള്ള സമീപനം അപമാനകരം: മുല്ലപ്പള്ളി
Saturday, November 28, 2020 12:51 AM IST
പത്തനംതിട്ട: രാജ്യത്തു നടപ്പാക്കാനുദ്ദേശിക്കുന്ന കർഷക കരിനിയമങ്ങൾക്കെതിരെ ഡൽഹിയിൽ നടക്കുന്ന സമരത്തെ അടിച്ചൊതുക്കാനുള്ള കേന്ദ്രസർക്കാർ നയം അപമാനകരമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പത്തനംതിട്ട പ്രസ്ക്ലബിൽ മുഖാമുഖം പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തും കർഷരോടു നീതി പുലർത്താൻ എൽഡിഎഫിനു കഴിഞ്ഞിട്ടില്ല. കാർഷിക, സഹകരണ മേഖലയുടെ കരുത്തായിരുന്ന സംസ്ഥാന സഹകരണ ബാങ്കിനെ ഇല്ലാതാക്കി വാണിജ്യ ബാങ്കു സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുന്ന കേരള ബാങ്ക് രൂപീകരിച്ചതുതന്നെ ഭരണഘടനാ വിരുദ്ധമാണ്.