റെയ്ഡ് ആരുടെ വട്ടാണെന്ന് അറിയില്ലെന്നു ധനമന്ത്രി
Sunday, November 29, 2020 12:48 AM IST
ആലപ്പുഴ: കെഎസ്എഫ്ഇയിലെ റെയ്ഡ് ആരുടെ വട്ടാണെന്ന് അറിയില്ലെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. തികഞ്ഞ അസംബന്ധം ആണ് ഈ റെയ്ഡ്. സുതാര്യമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് കെഎസ്എഫ്ഇ. പല ഓഡിറ്റുള്ള സ്ഥാപനവുമാണ്.
വിജിലൻസ് കണ്ടെത്തൽ തള്ളിയ മന്ത്രി വരുമാനം എല്ലാ ദിവസവും ട്രഷറിയിലടയ്ക്കണമെന്ന് ആരാണു പറഞ്ഞതെന്നും ചോദിച്ചു. കെസ്എഫ്ഇയിൽ വരുന്ന പണം ട്രഷറിയിൽ അടയ്ക്കേണ്ട കാര്യമില്ല. നിയമം എന്ത് എന്നു തീരുമാനിക്കുന്നത് വിജിലൻസല്ല. ന്യായമായ പ്രശ്നം ഉണ്ടെങ്കിൽ വിജിലൻസിന് പരിശോധിക്കാം. എന്തായാലും അന്വേഷണത്തിൽ പേടിയൊന്നുമില്ല. എല്ലാ കാര്യങ്ങളും ചെയർമാൻ വിശദീകരിക്കും.ഇഡിയും സിഎജിയും കേരളത്തിന്റെ വികസനത്തിനെതിരെ ഗൂഢാലോചന നടത്തുകയാണെന്നും ഐസക് ആരോപിച്ചു.