17.5 കോടിയുടെ ജിഎസ്ടി വെട്ടിച്ച രണ്ടു പേര് അറസ്റ്റില്‍
Monday, November 30, 2020 11:11 PM IST
കൊച്ചി: വ്യാജ ബില്ലുകളും ഇ-വേ ബില്ലുകളും ഉപയോഗിച്ച് 17.5 കോടിയുടെ ജിഎസ്ടി വെട്ടിച്ച കേസില്‍ കുന്നംകുളം സ്വദേശികളായ രണ്ടു പേരെ കേന്ദ്ര ജിഎസ്ടി അധികൃതര്‍ അറസ്റ്റു ചെയ്തു. അടയ്ക്ക വ്യാപാരികളായ റെജൂബ് പെരിഞ്ചേരി, അബ്ദുള്‍ സലാം എന്നിവരാണ് അറസ്റ്റിലായത്. വ്യാജ രേഖകള്‍ ഉപയോഗിച്ച് 350 കോടി രൂപയുടെ അടയ്ക്കാ കച്ചവടം നടത്തിയെന്നാണ് കേസ്. 17.5 കോടിയുടെ നികുതിയാണ് ഇതുവഴി വെട്ടിച്ചത്.