ന്യൂ​ന​പ​ക്ഷ ക്ഷേ​മ​പ​ദ്ധ​തി വി​വേ​ച​നം സ​ര്‍​ക്കാ​ര്‍ തി​രു​ത്ത​ണം: ലെ​യ്റ്റി കൗ​ണ്‍​സി​ല്‍
ന്യൂ​ന​പ​ക്ഷ ക്ഷേ​മ​പ​ദ്ധ​തി വി​വേ​ച​നം സ​ര്‍​ക്കാ​ര്‍  തി​രു​ത്ത​ണം: ലെ​യ്റ്റി കൗ​ണ്‍​സി​ല്‍
Thursday, January 14, 2021 12:43 AM IST
കൊ​​​ച്ചി: കേ​​​ന്ദ്ര സം​​​സ്ഥാ​​​ന ന്യൂ​​​ന​​​പ​​​ക്ഷ ക്ഷേ​​​മ​​​പ​​​ദ്ധ​​​തി​​​ക​​​ളി​​​ല്‍ സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന 80:20 എ​​​ന്ന മു​​​സ് ലിം ​​ഇ​​​ത​​​ര ന്യൂ​​​ന​​​പ​​​ക്ഷ​​​വി​​​ഭാ​​​ഗ അ​​​നു​​​പാ​​​ത വി​​​വേ​​​ച​​​നം ജ​​​നു​​​വ​​​രി ഏ​​​ഴി​​​ലെ ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ് മാ​​​നി​​​ച്ചു സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി തി​​​രു​​​ത്ത​​​ണ​​​മെ​​​ന്നു സി​​​ബി​​​സി​​​ഐ ലെ​​​യ്റ്റി കൗ​​​ണ്‍​സി​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ഷെ​​​വ​​​ലി​​​യ​​​ര്‍ അ​​​ഡ്വ.​ വി.​​​സി. സെ​​​ബാ​​​സ്റ്റ്യ​​​ന്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ന്യൂ​​​ന​​​പ​​​ക്ഷ ക്ഷേ​​​മ​​​പ​​​ദ്ധ​​​തി​​​ക​​​ളി​​​ല്‍ എ​​​ല്ലാ ന്യൂ​​​ന​​​പ​​​ക്ഷ​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ള്‍​ക്കും തു​​​ല്യ​​​നീ​​​തി ന​​​ട​​​പ്പാ​​​ക്ക​​​ണം.

കോ​​​ട​​​തി​​​വി​​​ധി പ്ര​​​കാ​​​രം തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​നു​​​ള്ള നാ​​​ലു​​​മാ​​​സ കാ​​​ലാ​​​വ​​​ധി നോ​​​ക്കി​​​യി​​​രി​​​ക്കാ​​​തെ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് അ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ ഉ​​​ട​​​ന്‍ 80:20 അ​​​നു​​​പാ​​​ത വി​​​വേ​​​ച​​​നം തി​​​രു​​​ത്താ​​ൻ ത​​​യാ​​​റാ​​​ക​​​ണം.


കേ​​​ന്ദ്ര​​​സ​​​ര്‍​ക്കാ​​​ര്‍ നേ​​​രി​​​ട്ടു​​​ള്ള പ​​​ദ്ധ​​​തി​​​ക​​​ളി​​​ല്‍​പോ​​​ലും മ​​​റ്റൊ​​​രു സം​​​സ്ഥാ​​​ന​​​ത്തു​​​മി​​​ല്ലാ​​​ത്ത ​വി​​​വേ​​​ച​​​നം കേ​​​ര​​​ള​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന​​​തി​​​ല്‍ നീ​​​തീ​​​ക​​​ര​​​ണ​​​മി​​​ല്ലെ​​​ന്നും കേ​​​ന്ദ്ര​​​സ​​​ര്‍​ക്കാ​​​രും ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നും വി.​​​സി. സെ​​​ബാ​​​സ്റ്റ്യ​​​ന്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.