ഇ​ൻ​ഫാം സം​സ്ഥാ​ന​ത​ല ക​ർ​ഷ​ക ദി​നാ​ച​ര​ണം നാ​ളെ കൊ​ച്ചി​യി​ൽ
ഇ​ൻ​ഫാം സം​സ്ഥാ​ന​ത​ല ക​ർ​ഷ​ക  ദി​നാ​ച​ര​ണം നാ​ളെ കൊ​ച്ചി​യി​ൽ
Thursday, January 14, 2021 12:43 AM IST
വാ​​​ഴ​​​ക്കു​​​ളം: ഇ​​​ൻ​​​ഫാം സം​​​സ്ഥാ​​​ന​​​ത​​​ല ക​​​ർ​​​ഷ​​​ക ദി​​​നാ​​​ച​​​ര​​​ണം നാ​​​ളെ കൊ​​​ച്ചി​​​യി​​​ൽ ന​​​ട​​​ക്കും. രാ​​​വി​​​ലെ 10ന് ​​​കാ​​​ക്ക​​​നാ​​​ട് സെ​​​ന്‍റ് തോ​​​മ​​​സ് മൗ​​​ണ്ടി​​​ൽ ചേ​​​രു​​​ന്ന യോ​​​ഗം കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മേ​​​ജ​​​ർ ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

ഇ​​​ൻ​​​ഫാം സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​സ് എ​​​ട​​​പ്പാ​​​ട്ട് യോ​​​ഗ​​​ത്തി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. സം​​​സ്ഥാ​​​ന ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജോ​​​സ് മോ​​​നി​​​പ്പി​​​ള​​​ളി​​​ൽ സ്വാ​​​ഗ​​​ത​​​മാ​​​ശം​​​സി​​​ക്കും. കെ​​​സി​​​ബി​​​സി ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ ഫാ. ​​​ജേ​​​ക്ക​​​ബ് പാ​​​ല​​​യ്ക്കാ​​​പ്പി​​​ള്ളി ആ​​​ശം​​​സ അ​​​ർ​​​പ്പി​​​ക്കും. ക​​​ർ​​​ഷ​​​ക​​​ർ നേ​​​രി​​​ടു​​​ന്ന പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളി​​​ൽ ഇ​​​ൻ​​​ഫാം നി​​​ല​​​പാ​​​ടു സം​​​ബ​​​ന്ധി​​​ച്ച് ദേ​​​ശീ​​​യ സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ ഷെ​​​വ. അ​​​ഡ്വ. വി.​​​സി. സെ​​​ബാ​​​സ്റ്റ്യ​​​ൻ വി​​​ഷ​​​യാ​​​വ​​​ത​​​ര​​​ണം ന​​​ട​​​ത്തും.


ഇ​​​ൻ​​​ഫാം ദേ​​​ശീ​​​യ ട്ര​​​ഷ​​​റ​​​ർ ജോ​​​യി തെ​​​ങ്ങും​​​കു​​​ടി അ​​​നു​​​സ്മ​​​ര​​​ണ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. ദേ​​​ശീ​​​യ പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​സി. സി​​​റി​​​യ​​​ക്, വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ കെ. ​​​മൈ​​​തീ​​​ൻ ഹാ​​​ജി, സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രാ​​​യ ഫാ. ​​​ജോ​​​ർ​​​ജ് പൊ​​​ട്ട​​​യ്ക്ക​​​ൽ, ജോ​​​സ​​​ഫ് കാ​​​ര്യാ​​​ങ്ക​​​ൽ, ദേ​​​ശീ​​​യ ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​തോ​​​മ​​​സ് മ​​​റ്റ​​​മു​​​ണ്ട​​​യി​​​ൽ, സം​​​സ്ഥാ​​​ന ട്ര​​​ഷ​​​റ​​​ർ സ​​​ണ്ണി അ​​​ഗ​​​സ്റ്റി​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ ച​​​ർ​​​ച്ച​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.