അമൽജ്യോതി കോളജിന് അവാർഡ്
അമൽജ്യോതി കോളജിന് അവാർഡ്
Friday, January 15, 2021 12:47 AM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഭൂ​പ​ട നി​ർ​മാ​ണ പ​ദ്ധ​തി​യാ​യ മാ​പ്പ​ത്തൊ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും കോ​ള​ജു​ക​ൾ​ക്കു​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യ അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. സം​സ്ഥാ​ന ത​ല​ത്തി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച അ​ഞ്ചു കോ​ള​ജു​ക​ളി​ൽ ഒ​ന്നാ​യി അ​മ​ൽ​ജ്യോ​തി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗും വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള അ​വാ​ർ​ഡു​ക​ളി​ൽ കോ​ള​ജി​ലെ അ​മി​താ കെ. ​ബി​ജു​വും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

‘ന​ക്ഷ 2021’ എ​ന്ന ദേ​ശീ​യ ഓ​പ്പ​ണ്‍ സ്ട്രീ​റ്റ് മാ​പ്പ് ശി​ൽ​പ്പ​ശാ​ല​യു​ടെ ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന അ​വാ​ർ​ഡ് പ്ര​ഖാ​പ​ന ച​ട​ങ്ങി​ൽ സം​സ്ഥാ​ന ഐ​ടി മി​ഷ​ൻ ഡ​യ​റ​ക്ട​ർ ഡോ. ​എ​സ്. ചി​ത്ര അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. അ​ടി​സ്ഥാ​ന വി​ക​സ​നം, ദു​ര​ന്ത​നി​വാ​ര​ണം, ഗ​താ​ഗ​ത സം​വി​ധാ​ന​വി​ക​സ​നം മു​ത​ലാ​യ കാ​ര്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കു​ന്ന ഭൂ​പ​ട നി​ർ​മാ​ണ​ത്തി​ന് കേ​ര​ള ഐ​ടി മി​ഷ​നും അ​ബ്ദു​ൾ ക​ലാം ടെ​ക്നോ​ള​ജി​ക്ക​ൽ യൂ​ണി​വേ​ഴ്സി​റ്റി എ​ൻ​എ​സ്എ​സ് സെ​ല്ലു​മാ​യി ചേ​ർ​ന്ന് ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് അ​വാ​ർ​ഡി​നാ​യി പ​രി​ഗ​ണി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.