കൈത്തറി സ്കൂൾ യൂണിഫോം പദ്ധതിക്ക് 105 കോടി
Friday, January 15, 2021 11:59 PM IST
തിരുവനന്തപുരം: കൈത്തറി സ്കൂൾ യൂണിഫോം പദ്ധതിക്കായി 105 കോടി രൂപ ബജറ്റിൽ വകയിരുത്തി. കൈത്തറി മേഖലയ്ക്കു വേണ്ടി 52 കോടി രൂപയും വകയിരുത്തി. ഹാന്റക്സിനും ഹാൻവീവിനുമായി പുനരുദ്ധാരണ പാക്കേജിന് രൂപം നൽകുമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി.
ഖാദി ഗ്രാമീണ വ്യവസായങ്ങൾക്ക് 16 കോടി രൂപയും ഹാന്റി ക്രാഫ്റ്റ് മേഖലയ്ക്ക് നാല് കോടി രൂപയും ബാംബു കോർപ്പറേഷന് അഞ്ചു കോടി രൂപയും വകയിരുത്തി.