50 ലക്ഷത്തോളം അഭ്യസ്തവിദ്യർക്ക് പരിശീലനത്തിനായി സ്കിൽ മിഷൻ
Saturday, January 16, 2021 1:02 AM IST
തിരുവനന്തപുരം: 50 ലക്ഷത്തോളം വരുന്ന അഭ്യസ്തവിദ്യർക്ക് ഉന്നത നൈപുണ്യ പരിശീലനം നൽകാനായി കെ-ഡിസ്കിനു കീഴിൽ സ്കിൽ മിഷനു രൂപം നൽകുമെന്നു ബജറ്റ് പ്രഖ്യാപനം. എൻജിനിയറിംഗ് കോളജുകളെയും ഐടി പാർക്കുകളെയും ഹൈസ്പീഡ് ഇന്റർനെറ്റ് മുഖേനെ ബന്ധിപ്പിച്ച് ഓരോ വർഷവും 50000 വിദ്യാർഥികൾക്ക് പരിശീലനം നൽകാനുള്ള കേരള സ്കിൽ ഡെലിവറി പ്ലാറ്റ്ഫോമിന് 10 കോടി രൂപ വകയിരുത്തി.
സാങ്കേതിക വിദ്യാഭ്യാസത്തിന് 215 കോടി രൂപ വകയിരുത്തി. ഇതിൽ 35 കോടി എൻജിനിയറിംഗ് കോളജുകൾക്കും 40 കോടി രൂപ പോളിടെക്നിക്കുകൾക്കും ലഭിക്കും. സാങ്കേതിക വിദ്യാർഥികളുടെ സ്കിൽ ഗ്യാപ് റിഡക്ഷനു 13 കോടി രൂപ വകയിരുത്തി.