ബജറ്റിലൊരു മാജിക് കണക്ക്
ബജറ്റിലൊരു മാജിക് കണക്ക്
Saturday, January 16, 2021 1:54 AM IST
ഈ ​​​വ​​​ർ​​​ഷം ന​​​മ്മു​​​ടെ റ​​​വ​​​ന്യു വ​​​രു​​​മാ​​​നം പ്ര​​​തീ​​​ക്ഷി​​​ച്ച​​​ത് 1,14,365 കോ​​​ടി രൂ​​​പ. കി​​​ട്ടാ​​​ൻ പോ​​​കു​​​ന്ന​​​ത് 93,115 കോ​​​ടി എ​​​ന്നു ഡോ. ​​​തോ​​​മ​​​സ് ഐ​​​സ​​​ക് ഇ​​​ന്ന​​ലെ പ​​​റ​​​ഞ്ഞു. കു​​​റ​​​വ് 21,520 കോ​​​ടി. ശ​​​ത​​​മാ​​​ന​​​ക്ക​​​ണ​​​ക്കി​​​ൽ കു​​​റ​​​വ് 18.77 ശ​​​ത​​​മാ​​​നം.

ഇ​​​തി​​​നു പ്ര​​​തി ഉ​​​ണ്ട്; കോ​​​വി​​​ഡ്- 19. ആ​​​രും എ​​​തി​​​ർ​​​ക്കി​​​ല്ല. കോ​​​വി​​​ഡ് മൂ​​​ല​​​മാ​​​ണ​​​ല്ലോ ഡോ​​​ക്ട​​​റു​​​ടെ ബ​​​ജ​​​റ്റ് പാ​​​ളി​​​യ​​​ത്. പ​​​ക്ഷേ, അ​​​ടു​​​ത്ത വ​​​ർ​​​ഷ​​​ത്തെ പ്ര​​​തീ​​​ക്ഷ​​​ക​​​ൾ ഡോ.​​​ ഐ​​​സ​​​ക്കി​​​നെ​​​പ്പ​​​റ്റി​​​യു​​​ള്ള അ​​​ഭി​​​പ്രാ​​​യം മാ​​​റ്റി​​​മ​​​റി​​​ക്കും.

ഇ​​​തു മാ​​​ജി​​​ക്

അ​​​ടു​​​ത്ത വ​​​ർ​​​ഷം റ​​​വ​​​ന്യു വ​​​രു​​​മാ​​​ന പ്ര​​​തീ​​​ക്ഷ 1,28,375.88 കോ​​​ടി രൂ​​​പ. ഈ ​​​വ​​​ർ​​​ഷ​​​ത്തെ വ​​​രു​​​മാ​​​ന​​​ത്തി​​​ൽ നി​​​ന്നു 37.9 ശ​​​ത​​​മാ​​​നം അ​​​ധി​​​കം. ഇ​​​താ​​​ണു ഡോ. ​​​ഐ​​​സ​​​ക്കി​​​നെ ധ​​​ന​​​ശാ​​​സ്ത്ര​​​ജ്ഞ​​​നി​​​ൽ നി​​​ന്ന് മാ​​​ജി​​​ക്കു​​​കാ​​​ര​​​നാ​​​യി മാ​​​റ്റു​​​ന്ന​​​ത്.

2020-21ൽ 19 ​​​ശ​​​ത​​​മാ​​​നം കു​​​റ​​​വാ​​​യി റ​​​വ​​​ന്യു വ​​​രു​​​മാ​​​നം. അ​​​ത് ഒ​​​റ്റ വ​​​ർ​​​ഷം കൊ​​​ണ്ട് 38 ശ​​​ത​​​മാ​​​നം വ​​​ള​​​രു​​​ന്ന​​​തെ​​​ങ്ങ​​​നെ?

കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നാ​​​ഷ​​​ണ​​​ൽ സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്ക​​​ൽ ഓ​​​ഫീ​​​സ് (എ​​​ൻ​​​എ​​​സ് ഒ) ​​​പ​​​റ​​​യു​​​ന്ന​​​ത് ഈ ​​​വ​​​ർ​​​ഷം രാ​​​ജ്യ​​​ത്തി​​​ന്‍റെ മൊ​​​ത്ത ആ​​​ഭ്യ​​​ന്ത​​​ര ഉ​​​ത്പാ​​​ദ​​​നം (ജി​​​ഡി​​​പി) 7.7 ശ​​​ത​​​മാ​​​നം കു​​​റ​​​യു​​​മെ​​​ന്നാ​​​ണ്. അ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ അ​​​ടു​​​ത്ത​​വ​​​ർ​​​ഷം രാ​​​ജ്യം പ​​​ത്തും പ​​​തി​​​നൊ​​​ന്നും ശ​​​ത​​​മാ​​​നം വ​​​ള​​​രു​​​മെ​​​ന്ന് റേ​​​റ്റിം​​​ഗ് ഏ​​​ജ​​​ൻ​​​സി​​​ക​​​ളും ബാ​​​ങ്കു​​​ക​​​ളും ക​​​ണ​​​ക്കാ​​​ക്കു​​​ന്നു. അ​​​ങ്ങ​​​നെ പ​​​ത്തു ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ന്നാ​​​ൽ നി​​​കു​​​തി​​​യ​​​ട​​​ക്ക​​​മു​​​ള്ള റ​​​വ​​​ന്യു വ​​​രു​​​മാ​​​നം എ​​​ങ്ങ​​​നെ 38 ശ​​​ത​​​മാ​​​നം കൂ​​​ടും?

മു​​​യ​​​ൽഎ​​​വി​​​ടെ ?

തൊ​​​പ്പി​​​യി​​​ൽനി​​​ന്നു മു​​​യ​​​ലി​​​നെ എ​​​ടു​​​ക്കു​​​ന്ന മ​​​ജീ​​​ഷ്യ​​​നെ​​​പ്പോ​​​ലെ ഐ​​​സ​​​ക് ജി​​​എ​​​സ്ടി​​​യി​​​ലാ​​​ണു വ​​​ലി​​​യ മു​​​യ​​​ലി​​​നെ ക​​​ണ്ടെ​​​ത്തു​​​ന്ന​​​ത്.

ക​​​ഴി​​​ഞ്ഞ ബ​​​ജ​​​റ്റി​​​ൽ ജി​​​എ​​​സ്ടി വ​​​രു​​​മാ​​​നം 32,388.11 കോ​​​ടി​​​യാ​​​യി പ്ര​​​തീ​​​ക്ഷി​​​ച്ചു. ഇ​​​പ്പോ​​​ൾ പു​​​തു​​​ക്കി​​​യ എ​​​സ്റ്റി​​​മേ​​​റ്റി​​​ൽ അ​​​തു 18,999.57 കോ​​​ടി​​​യാ​​​യി കു​​​റ​​​ച്ചു. അ​​​ടു​​​ത്ത വ​​​ർ​​​ഷം പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത് 36,922.45 കോ​​​ടി രൂ​​​പ.

ന്യാ​​​യീ​​​ക​​​ര​​​ണ​​​മി​​​ല്ല

കോ​​​വി​​​ഡ​​​ന​​​ന്ത​​​ര വ​​​ർ​​​ഷം ഇ​​​ത്ര കു​​​ത്ത​​​നെ​​​യു​​​ള്ള വ​​​രു​​​മാ​​​ന വ​​​ർ​​​ധ​​​ന ഡോ.​ ​​ഐ​​​സ​​ക് പ്ര​​​സം​​​ഗ​​​ത്തി​​​ൽ ന്യാ​​​യീ​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ല. 2019- 20 ലെ ​​​നി​​​ല​​​യി​​​ലേ​​​ക്കു രാ​​​ജ്യം 2011- 22ന്‍റെ ​അ​​​വ​​​സാ​​​ന​​​മേ എ​​​ത്തൂ എ​​​ന്നാ​​​ണ് ഈ ​​​രം​​​ഗ​​​ത്തെ എ​​​ല്ലാ നി​​​രീ​​​ക്ഷ​​​ക​​​രും പ​​​റ​​​യു​​​ന്ന​​​ത്. പ​​​ക്ഷേ 2019- 20 നേ​​​ക്കാ​​​ൾ ഉ​​​യ​​​ർ​​​ന്ന നി​​​ല​​​യി​​​ലാ​​​കു​​​മെ​​​ന്നാ​​​ണ് ഐ​​​സ​​​ക്കി​​​ന്‍റെ ബ​​​ജ​​​റ്റ് അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്ന​​​ത്. അ​​​തു വെ​​​റും മാ​​​ജി​​​ക് എ​​​ന്നു ത​​​ന്നെ പ​​​റ​​​യേ​​​ണ്ടി വ​​​രും.

ശ​​​മ്പ​​​ള പ​​​രി​​​ഷ്ക​​​ര​​​ണ​​​മ​​​ട​​​ക്ക​​​മു​​​ള്ള വ​​​ലി​​​യ ചെ​​​ല​​​വു വ​​​ർ​​​ധ​​​ന​​​യ്ക്കു സ​​​ർ​​​ക്കാ​​​രി​​​നു ക​​​ഴി​​​യു​​​മെ​​​ന്ന ഒ​​​ര​​​വ​​​കാ​​​ശ​​​വാ​​​ദം മാ​​​ത്ര​​​മാ​​​ണി​​​ത്. ഇ​​​തു ന​​​ട​​​പ്പാ​​​കാ​​​ത്ത​​​ത് എ​​​ന്തു​​​കൊ​​​ണ്ടാ​​​ണെ​​​ന്നു വി​​​ശ​​​ദീ​​​ക​​​രി​​​ക്കേ​​​ണ്ട ബാ​​​ധ്യ​​​ത ത​​​നി​​​ക്കു​​​ണ്ടാ​​​കു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം ക​​​രു​​​തു​​​ന്നു​​​ണ്ടാ​​​വി​​​ല്ല.

ക​​​ണ​​​ക്ക് ശ​​​രി​​​യാ​​​കു​​​ന്നി​​​ല്ല

സം​​​സ്ഥാ​​​ന ജി​​​ഡി​​​പി ഇ​​​ക്കൊ​​​ല്ല​​​ത്തെ 8.22 ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യി​​​ൽ നി​​​ന്ന് അ​​​ടു​​​ത്ത വ​​​ർ​​​ഷം 8.76 ല​​​ക്ഷം കോ​​​ടി​​​യാ​​​കു​​​മെ​​​ന്നാ​​​ണു ബ​​​ജ​​​റ്റി​​​ൽ കാ​​​ണു​​​ന്ന​​​ത്. വ​​​ർ​​​ധ​​​ന 6.57 ശ​​​ത​​​മാ​​​നം.

ഇ​​​ക്കൊ​​​ല്ലം ജി​​​എ​​​സ്ടി 19,000 കോ​​​ടി.​ ഇ​​​ത​​​ട​​​ക്കം സം​​​സ്ഥാ​​​ന നി​​​കു​​​തി വ​​​രു​​​മാ​​​നം 45,272 കോ​​​ടി. അ​​​ടു​​​ത്ത വ​​​ർ​​​ഷം ജി​​​എ​​​സ്ടി വ​​​രു​​​മാ​​​നം 36,922 കോ​​​ടി. വ​​​ർ​​​ധ​​​ന 94 ശ​​​ത​​​മാ​​​നം. മൊ​​​ത്തം നി​​​കു​​​തി പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത് 73,121 കോ​​​ടി. വ​​​ർ​​​ധ​​​ന 61.5 ശ​​​ത​​​മാ​​​നം. ജി​​​ഡി​​​പി ആ​​​റ​​​ര ശ​​​ത​​​മാ​​​നം കൂ​​​ടു​​​മ്പോ​​​ൾ സം​​​സ്ഥാ​​​ന​​​ നി​​​കു​​​തി വ​​​രു​​​മാ​​​നം 61.5 ശ​​​ത​​​മാ​​​ന​​​വും ജി​​​എ​​​സ്ടി 94 ശ​​​ത​​​മാ​​​ന​​​വും കൂ​​​ടു​​​ന്ന​​​തു വെ​​​റും മാ​​​ജി​​​ക് അ​​​ല്ല; മാ​​​ന്ത്രി​​​ക​​​വി​​​ദ്യ ത​​​ന്നെ​​​യാ​​​ണ് .


എ​​​ന്തി​​​നീ മാ​​​ജി​​​ക്?

എ​​​ന്തി​​​നാ​​​ണു ഡോ. ​​​ഐ​​​സ​​​ക് ഈ ​​​അ​​​ഭ്യാ​​​സ​​​ത്തി​​​നു മു​​​തി​​​ർ​​​ന്ന​​​ത്?

വ​​​രു​​​മാ​​​ന​​​മു​​​ണ്ടെ​​​ന്നു കാ​​​ണി​​​ക്കാ​​​ൻ. എ​​​ങ്കി​​​ലേ ചി​​​ല പ്ര​​​ഖ്യാ​​​പ​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​മ്പോ​​​ൾ അ​​​ധി​​​കം എ​​​തി​​​ർ​​​പ്പ് വ​​​രാ​​​തി​​​രി​​​ക്കു​​​ക​​​യു​​​ള്ളൂ.

ശ​​​മ്പ​​​ള പ​​​രി​​​ഷ്കാ​​​ര​​​വും ഡി​​​എ കു​​​ടി​​​ശി​​​ക വി​​​ത​​​ര​​​ണ​​​വും ആ​​​ണ് ഐ​​​സ​​​ക് ഉ​​​ദ്ദേ​​​ശി​​​ച്ച പ്ര​​​ഖ്യാ​​​പ​​​ന​​​ങ്ങ​​​ൾ. വ​​​ള​​​രെ പ​​​ണ​​​ച്ചെ​​​ല​​​വു​​​ള്ള ഇ​​​ന​​​ങ്ങ​​​ൾ. അ​​​തു പ​​​ണ​​​മി​​​ല്ലാ​​​ത്ത​​​പ്പോ​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചാ​​​ൽ ക​​​ടു​​​ത്ത എ​​​തി​​​ർ​​​പ്പു​​​ണ്ടാ​​​കു​​​മ​​​ല്ലാേ?

ഈ ​​​വ​​​ർ​​​ഷം ശ​​​മ്പ​​​ള​​​ച്ചെ​​​ല​​​വ് 28,108 കോ​​​ടി രൂ​​​പ. സം​​​സ്ഥാ​​​ന​​​ത്തി​​ന്‍റെ ത​​​ന​​​തു നി​​​കു​​​തി വ​​​രു​​​മാ​​​ന​​​മാ​​​യ 45,272 കോ​​​ടി രൂ​​​പ​​​യു​​​ടെ 62 ശ​​​ത​​​മാ​​​നം. ശ​​​മ്പ​​​ള പ​​​രി​​​ഷ്കാ​​​രം ന​​​ട​​​പ്പാ​​​ക്കി​​​യാ​​​ൽ അ​​​ടു​​​ത്ത വ​​​ർ​​​ഷം ശ​​​മ്പ​​​ള​​​ച്ചെ​​​ല​​​വ് 39,845 കോ​​​ടി. ത​​​ന​​​തു നി​​​കു​​​തി വ​​​രു​​​മാ​​​നം 73,120 കോ​​​ടി. അ​​​തി​​​ന്‍റെ 54.5 ശ​​​ത​​​മാ​​​ന​​​മാ​​​ണു ശ​​​മ്പ​​​ള​​​ച്ചെ​​​ല​​​വ് വ​​​രി​​​ക. കു​​​റേ വി​​​മ​​​ർ​​​ശ​​​ക​​​രെ ഈ ​​​ക​​​ണ​​​ക്കു കാ​​​ണി​​​ച്ചു സ​​​മാ​​​ധാ​​​നി​​​പ്പി​​​ക്കാം.പെ​​​ൻ​​​ഷ​​​ൻ ചെ​​​ല​​​വ് പ​​​രി​​​ഷ്കാ​​​ര​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് 19,412 കോ​​​ടി​​​യി​​​ൽ നി​​​ന്ന് 23,105 കോ​​​ടി​​​യാ​​​യി വ​​​ർ​​​ധി​​​ക്കും.

ശ​​​മ്പ​​​ള​​​വും പെ​​​ൻ​​​ഷ​​​നും കൂ​​​ടി സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ത​​​ന​​​തു വ​​​രു​​​മാ​​​ന​​​ത്തി​​​ൽ 87.2 ശ​​​ത​​​മാ​​​നം വ​​​രു​​​ന്ന​​​താ​​​ണ് ഈ ​​​വ​​​ർ​​​ഷ​​​ത്തെ അ​​​വ​​​സ്ഥ. അ​​​ടു​​​ത്ത വ​​​ർ​​​ഷ​​​ത്തെ ക​​​ണ​​​ക്കി​​​ൽ അ​​​ത് 71.4 ശ​​​ത​​​മാ​​​ന​​​മാ​​​യി കു​​​റ​​​യും. അ​​​തി​​​നു വ​​​രു​​​മാ​​​ന പ്ര​​​തീ​​​ക്ഷ അ​​​മി​​​ത​​​മാ​​​യി കൂ​​​ട്ടി.

ത​​​ള​​​ർ​​​ച്ച​​​യു​​​ടെ ചി​​​ത്രം

കോ​​​വി​​​ഡി​​​നു മു​​​മ്പു ത​​​ന്നെ സം​​​സ്ഥാ​​​ന വ​​​ള​​​ർ​​​ച്ച കൂ​​​പ്പു​​​കു​​​ത്തി എ​​​ന്നു സാ​​​മ്പ​​​ത്തി​​​ക റി​​​വ്യു കാ​​​ണി​​​ച്ചി​​​രു​​​ന്നു. ദേ​​​ശീ​​​യ നി​​​ര​​​ക്കാ​​​യ 4.2 ലും ​​​താ​​​ഴെ 3.45 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു 2019- 20 ലെ ​​​വ​​​ള​​​ർ​​​ച്ച. 2020-21ൽ ​​​ത​​​ന്നാ​​​ണ്ടു വി​​​ല​​​യി​​​ലു​​​ള്ള ജി​​​ഡി​​​പി 3.9 ശ​​​ത​​​മാ​​​നം കു​​​റ​​​യു​​​ന്ന​​​താ​​​യാ​​​ണു ബ​​​ജ​​​റ്റ് രേ​​​ഖ​​​ക​​​ൾ കാ​​​ണി​​​ക്കു​​​ന്ന​​​ത്. സ്ഥി​​​ര വി​​​ല​​​യി​​​ലെ ഇ​​​ടി​​​വ് എ​​​ട്ടു ശ​​​ത​​​മാ​​​ന​​​ത്തി​​​ല​​​ധി​​​ക​​​മാ​​​കും.

ഇ​​​തു മൂ​​​ല​​​മാ​​​ണ് 1,14,635.90 കോ​​​ടി പ്ര​​​തീ​​​ക്ഷി​​​ച്ച റ​​​വ​​​ന്യു വ​​​രു​​​മാ​​​നം 93,115.11 കോ​​​ടി​​​യാ​​​യി കു​​​റ​​​ഞ്ഞ​​​ത്. കേ​​​ന്ദ്ര​​​ത്തി​​​ൽ നി​​​ന്നു 32,629 കോ​​​ടി പ്ര​​​തീ​​​ക്ഷി​​​ച്ച​​​ത് 38,722 കോ​​​ടി​​​യാ​​​യി കൂ​​​ടി. നി​​​കു​​​തി വി​​​ഹി​​​തം 20,935 കോ​​​ടി​​​യി​​​ൽ നി​​​ന്ന് 9844 കോ​​​ടി​​​യാ​​​യി താ​​​ണ​​​പ്പോ​​​ൾ ഗ്രാ​​​ന്‍റ് 11,694 നു ​​​പ​​​ക​​​രം 28,878 കോ​​​ടി​​​യാ​​​യി. മൊ​​​ത്തം വ​​​ര​​​വ് 1,44,265 കോ​​​ടി പ്ര​​​തീ​​​ക്ഷി​​​ച്ച​​​ത് 1,28,383 കോ​​​ടി​​​യാ​​​യി കു​​​റ​​​ഞ്ഞു.

പാ​​​ളു​​​ന്ന ക​​​ണ​​​ക്കു​​​ക​​​ൾ

റ​​​വ​​​ന്യൂ ക​​​മ്മി 15, 201 കോ​​​ടി ക​​​ണ​​​ക്കാ​​​ക്കി​​​യ​​​ത് 24,206 കോ​​​ടി​​​യാ​​​യി. സം​​​സ്ഥാ​​​ന ജി​​​ഡി​​​പി​​​യു​​​ടെ 1.55 ശ​​​ത​​​മാ​​​നം പ്ര​​​തീ​​​ക്ഷി​​​ച്ച​​​ത് 2.94 ശ​​​ത​​​മാ​​​ന​​​മാ​​​യി. ധ​​​ന​​​ക​​​മ്മി 29,296 കോ​​​ടി ക​​​ണ​​​ക്കാ​​​ക്കി​​​യ​​​ത് 39,950 കോ​​​ടി​​​യി​​​ലെ​​​ത്തി. മൂ​​​ന്നു ശ​​​ത​​​മാ​​​നം ക​​​ണ​​​ക്കാ​​​ക്കി​​​യ​​​ത് 4.25 ശ​​​ത​​​മാ​​​ന​​​മാ​​​യി.

അ​​​ടു​​​ത്ത വ​​​ർ​​​ഷം 1,28,376 കോ​​​ടി റ​​​വ​​​ന്യു അ​​​ട​​​ക്കം 1,59,427 കോ​​​ടി രൂ​​​പ വ​​​ര​​​വും 16,910 കോ​​​ടി രൂ​​​പ റ​​​വ​​​ന്യു ക​​​മ്മി​​​യും 30,698 കോ​​​ടി (3.5 ശ​​​ത​​​മാ​​​നം) ധ​​​ന​​​ക​​​മ്മി​​​യും പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നു. വ​​​രു​​​മാ​​​ന പ്ര​​​തീ​​​ക്ഷ പ​​​ർ​​​വ​​​തീ​​​ക​​​രി​​​ച്ച​​​താ​​​ണ്. ക​​​ണ​​​ക്കു​​​ക​​​ൾ കാ​​​ര്യ​​​മാ​​​യി തി​​​രു​​​ത്തേ​​​ണ്ടി വ​​​രും. അ​​​ന്നു പ്ര​​​തി​​​യാ​​​യി കോ​​​വി​​​ഡി​​​നെ നി​​​ർ​​​ത്താ​​​ൻ പ​​​റ്റി​​​ല്ല.

റ്റി.​​​സി. മാ​​​ത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.