ഗൂ​ഗി​ൾ മാ​പ്പ് നോ​ക്കി ഓ​ടി​ക്ക​വേ ലോ​റി വ​ഴി​തെ​റ്റി, ഡ്രൈ​വ​ർ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
Monday, January 18, 2021 11:59 PM IST
ആ​ലു​വ: ഗൂ​ഗി​ൾ മാ​പ്പ് നോ​ക്കി ഡ്രൈ​വ് ചെ​യ്യ​വേ വ​ഴി​തെ​റ്റി​യ ച​ര​ക്കു​ലോ​റി​യു​ടെ ഡ്രൈ​വ​ർ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. എ​ട​യ​പ്പു​റ​ത്ത് ഇ​ന്ന​ലെ രാ​വി​ലെ ആ​റ​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മൂ​ന്നു കി​ലോ​മീ​റ്റ​ർ ദൂ​രെ​യു​ള്ള എ​ട​ത്ത​ല കൊ​ടി​കു​ത്തു​മ​ല എ​സ്എ​സ് പോ​ളി​മേ​ഴ്സി​ലേ​ക്കു ച​ര​ക്കു​മാ​യി വ​ന്ന ഐ​ഷ​ർ ലോ​റി​യു​ടെ ഡ്രൈ​വ​റാ​യ ക​ർ​ണാ​ട​ക മൈ​സൂ​ർ തി​ല​ക്ന​ഗ​റി​ൽ റോ​സ​ൽ വെ​സ് ലി (49) ​ആ​ണു മ​രി​ച്ച​ത്.

എ​ട​ത്ത​ല​യി​ലേ​ക്കു പോ​കാ​നാ​യി ആ​ലു​വ പ​വ​ർ​ഹൗ​സ് ജം​ഗ്ഷ​നി​ലെ എ​സ്പി ഓ​ഫീ​സി​ന് സ​മീ​പ​മെ​ത്തി​യ​പ്പോ​ൾ ഗൂ​ഗി​ൾ മാ​പ്പി​ൽ "കീ​പ് ലെ​ഫ്റ്റ്' എ​ന്ന് ക​ണ്ട​പ്പോ​ൾ മു​ന്നോ​ട്ട് ഇ​ട​തു​വ​ശം ചേ​ർ​ന്ന് പോ​ക​ണ​മെ​ന്ന നി​ർ​ദേ​ശം തെ​റ്റി​ദ്ധ​രി​ച്ച് ഇ​ട​തു​വ​ശ​ത്തെ ചെ​റി​യ റോ​ഡി​ലേ​ക്കു ലോ​റി തി​രി​ക്കു​ക​യാ​യി​രു​ന്നു. വ​ലി​യ വാ​ഹ​ന​ത്തി​നു ക​ഷ്ടി​ച്ചു ക​ട​ന്നു​പോ​കാ​ൻ പ​റ്റു​ന്ന നേ​താ​ജി റോ​ഡ് കീ​ഴ്മാ​ട് പ​ഞ്ചാ​യ​ത്തി​ലെ എ​ട​യ​പ്പു​റ​ത്താ​ണ് അ​വ​സാ​നി​ക്കു​ന്ന​ത്. ഈ ​റോ​ഡി​ലൂ​ടെ പോ​ക​വേ ലോ​റി​യി​ലെ സാ​ധ​ന​ങ്ങ​ൾ ത​ട്ടി പ​ല​ഭാ​ഗ​ത്തും റോ​ഡി​ന് കു​റു​കെ​യു​ള്ള കേ​ബി​ൾ ലൈ​നു​ക​ൾ പൊ​ട്ടി.

ഇ​തേ​ത്തു​ട​ർ​ന്നു കേ​ബി​ൾ ജോ​ലി​ക്കാ​രെ​ത്തി ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ടു.

ലോ​റി ഡ്രൈ​വ​ർ ഉ​ട​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ഷ്ട​പ​രി​ഹാ​ര​വും ന​ൽ​കി ലോ​റി​യി​ലേ​ക്ക് ക​യ​റു​മ്പോ​ൾ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് അ​ശോ​ക​പു​രം കാ​ർ​മ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഹൃ​ദ​യാ​ഘാ​ത​മാ​ണു മ​ര​ണ​കാ​ര​ണ​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. മൃ​ത​ദേ​ഹം എ​റ​ണാ​കു​ളം ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ലോ​റി എ​ട​യ​പ്പു​റ​ത്താ​ണു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.