കുഡുംബി സമുദായത്തെ പട്ടികവിഭാഗത്തിൽ ഉൾപ്പെടുത്തുന്നതു പരിഗണനയിൽ
Monday, January 18, 2021 11:59 PM IST
തിരുവനന്തപുരം: കുഡുംബി സമുദായത്തെ പട്ടികവിഭാഗത്തിൽ ഉൾപ്പെടുത്തുന്നതു സംബന്ധിച്ച് കിർത്താഡ്സ് പഠനം നടത്തുകയാണെന്നും രണ്ടുമാസത്തിനകം റിപ്പോർട്ട് ലഭ്യമാകുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയിൽ പറഞ്ഞു.
റിപ്പോർട്ട് കേന്ദ്രത്തിലേക്ക് അയയ്ക്കും. 1978ലും 1982ലും കുഡുംബി സമുദായത്തെ പട്ടികവിഭാഗത്തിൽ ഉൾപ്പെടുത്താൻ ശിപാർശ നൽകിയെങ്കിലും കേന്ദ്രം വിശദീകരണം തേടി. അന്ന് കിർത്താഡ്സ് പ്രതികൂല റിപ്പോർട്ടാണ് നൽകിയത്.
2014ൽ വീണ്ടും ശിപാർശ നൽകിയപ്പോൾ 2017ൽ കേന്ദ്രം വിശദീകരണം തേടി. പഠന റിപ്പോർട്ട് നൽകാൻ കിർത്താഡ്സിനെ സർക്കാർ ചുമതലപ്പെടുത്തിയെങ്കിലും ഇതുവരെ റിപ്പോർട്ട് ലഭ്യമായിട്ടില്ലെന്നും വി.ഡി സതീശന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.