കെഎസ്ആർടിസിയിൽ പരാതി പരിഹാരസെൽ രൂപീകരിച്ചു
Wednesday, January 20, 2021 1:46 AM IST
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ഹൈക്കോടതി നിർദേശപ്രകാരം പരാതി പരിഹാര സെൽ രൂപീകരിക്കാൻ സിഎംഡി ബിജു പ്രഭാകർ നിർദേശം നൽകി. പരാതി പരിഹാര സെല്ലിൽ മാനേജ്മെന്റിലേയും തൊഴിലാളിയൂണിയന്റെയും പ്രതിനിധികൾ തുല്യമായുണ്ടാകും. അഞ്ച് അംഗങ്ങൾ ഉൾപ്പെടുന്ന സെല്ലിൽ മാനേജ്മെന്റ്,തൊഴിലാളി പ്രതിനിധികൾ ഓരോ വർഷവം വീതം ചെയർപേഴ്സണ് സ്ഥാനം വഹിക്കും. പരാതി ലഭിച്ചാൽ 30 ദിവസത്തിനകം നടപടി ക്രമങ്ങൾ പൂർത്തിയാക്കണമെന്നും ഉത്തരവിൽ പറയുന്നു.