സി​വി​ൽ സ​ർ​വീ​സ്: ന്യൂ​ന​പ​ക്ഷ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ ഫീ​സ് റീം​ ഇം​ബേ​ഴ്സ്മെന്‍റിന് 27 വ​രെ അ​പേ​ക്ഷി​ക്കാം
Thursday, January 21, 2021 12:07 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ഖി​​​ലേ​​​ന്ത്യാ സി​​​വി​​​ൽ സ​​​ർ​​​വീ​​​സ് പ​​​രീ​​​ക്ഷ​​​യ്ക്ക് ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്ന മു​​​സ്‌​​ലിം, ക്രി​​​സ്ത്യ​​​ൻ ന്യൂ​​​ന​​​പ​​​ക്ഷ മ​​​ത​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​​പ്പെ​​​ടു​​​ന്ന ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് സം​​​സ്ഥാ​​​ന ന്യൂ​​​ന​​​പ​​​ക്ഷ​​​ക്ഷേ​​​മ വ​​​കു​​​പ്പ് കോ​​​ഴ്സ് ഫീ​​​സും, ഹോ​​​സ്റ്റ​​​ൽ ഫീ​​​സും റീ ​​​ഇം​​​ബേ​​​ഴ്സ് ചെ​​​യ്യു​​​ന്ന പ​​​ദ്ധ​​​തി​​​യി​​​ലേ​​​ക്ക് 27വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.

കോ​​​ഴ്സ് ഫീ​​​സാ​​​യി പ​​​ര​​​മാ​​​വ​​​ധി 20,000 രൂ​​​പ​​​യും ഹോ​​​സ്റ്റ​​​ൽ ഫീ​​​സാ​​​യി പ​​​ര​​​മാ​​​വ​​​ധി 10,000 രൂ​​​പ​​​യു​​​മാ​​​ണു ന​​​ൽ​​​കു​​​ന്ന​​​ത്. അ​​​പേ​​​ക്ഷ​​​ക​​​ർ കേ​​​ര​​​ളാ സി​​​വി​​​ൽ സ​​​ർ​​​വീ​​​സ് അ​​​ക്കാ​​​ദ​​​മി, ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ക​​​രി​​​യ​​​ർ റി​​​സ​​​ർ​​​ച്ച്പൊ​​​ന്നാ​​​നി, യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന പ​​​രി​​​ശീ​​​ല​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ സി​​​വി​​​ൽ സ​​​ർ​​​വീ​​​സ് പ​​​രി​​​ശീ​​​ല​​​നം ന​​​ട​​​ത്തു​​​ന്ന​​​വ​​​രും നോ​​​ൺ ക്രി​​​മി​​​ലി​​​യ​​​ർ പ​​​രി​​​ധി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന​​​വ​​​രു​​​മാ​​​യി​​​രി​​​ക്ക​​​ണം.


പ​​​ഠി​​​ക്കു​​​ന്ന സ്ഥാ​​​പ​​​നം നേ​​​രി​​​ട്ടു ന​​​ട​​​ത്തു​​​ന്ന ഹോ​​​സ്റ്റ​​​ലു​​​ക​​​ളി​​​ൽ നി​​​ന്ന് പ​​​ഠി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കും ഹോ​​​സ്റ്റ​​​ൽ സ്റ്റൈ​​​പ്പ​​​ൻ​​​ഡി​​​ന് അ​​​പേ​​​ക്ഷി​​​ക്കാം, അ​​​ത്ത​​​രം സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ ഫീ​​​സ് അ​​​ട​​​ച്ച​​​തി​​​ന്‍റെ അ​​​സ​​​ൽ ര​​​സീ​​​തി​​​ൽ വി​​​ദ്യാ​​​ർ​​​ഥി പ​​​ഠി​​​ക്കു​​​ന്ന സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ മേ​​​ധാ​​​വി​​​യു​​​ടെ ഒ​​​പ്പ് പ​​​തി​​​പ്പി​​​ക്ക​​​ണം. അ​​​പേ​​​ക്ഷ​​​ക​​​രു​​​ടെ വാ​​​ർ​​​ഷി​​​ക വ​​​രു​​​മാ​​​നം എ​​​ട്ടു​​​ല​​​ക്ഷം രൂ​​​പ​​​യി​​​ൽ ക​​​വി​​​യ​​​രു​​​ത്. ബി​​​പി​​​എ​​​ൽ വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ടു​​​ന്ന അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്ക് മു​​​ൻ​​​ഗ​​​ണ​​​ന ന​​​ൽ​​​കും.

അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്ക് ഏ​​​തെ​​​ങ്കി​​​ലും ദേ​​​ശ​​​സാ​​​ൽ​​​കൃ​​​ത ബാ​​​ങ്കി​​​ൽ അ​​​ക്കൗ​​​ണ്ട് ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം. www.minoritywel fare.kerala.gov.in ലൂ​​​ടെ ഓ​​​ൺ​​​ലൈ​​​നാ​​​യാ​​​ണ് അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട​​​ത്. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് 04712300524.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.