കെ.എം. മാണി സ്മൃതി സംഗമം 25 മുതൽ
Thursday, January 21, 2021 12:56 AM IST
കോട്ടയം: കേരള കോണ്ഗ്രസ് എം മുൻ ചെയർമാൻ കെ.എം. മാണിയുടെ 88-ാം ജന്മദിനത്തോടനുബന്ധിച്ചു കെ.എം. മാണി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ 1000 കേന്ദ്രങ്ങളിൽ കെ.എം. മാണി സ്മൃതിസംഗമം സംഘടിപ്പിക്കും. 25 മുതൽ 30 വരെയാണ് സ്മൃതി സംഗമം സംഘടിപ്പിക്കുക. ‘ഹൃദയത്തിൽ മാണി സാർ’ എന്ന പേരിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.
ജീവിതത്തിന്റെ വ്യത്യസ്്ത മേഖലകളിൽ കെ.എം. മാണിക്കൊപ്പം പ്രവർത്തിച്ച പ്രമുഖർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തും. കേരള കോണ്ഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി, പാർട്ടിയുടെ മുതിർന്ന നേതാക്കൾ എന്നിവർ സ്മൃതി സംഗമത്തിൽ പങ്കെടുക്കും.
ജന്മദിനമായ 30നു പാലായിൽ വിപുലമായ അനുസ്മരണസമ്മേളനം സംഘടിപ്പിക്കും. സമ്മേളനത്തിൽ ഹൃദയത്തിൽ മാണി സാർ എന്ന വീഡിയോയും കെ.എം. മാണി സ്മരണികയും പ്രകാശിപ്പിക്കും.