ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ മൃതദേഹം സംസ്കരിച്ചു
Friday, January 22, 2021 12:38 AM IST
പയ്യന്നൂര്‍: മലയാളസിനിമയിലെ മുത്തച്ഛൻ ഉണ്ണിക്കൃഷ്ണന് നമ്പൂതിരി(98) ഇനി ഓർമ. ഇന്നലെ രാവിലെ എട്ടുമുതല്‍ 11 വരെ പൊതുദര്‍ശനത്തിനു വച്ചശേഷം ഔദ്യോഗിക ബഹുമതികളോടെ പയ്യന്നൂർ കോറോത്തെ പുല്ലേരി വാദ്ധ്യാരില്ലം തറവാട്ടു ശ്മശാനത്തിൽ സംസ്കരിച്ചു. മൂത്തമകന് ഭവദാസൻ ചിതയ്ക്കു തീകൊളുത്തി. മുഖ്യമന്ത്രിക്കുവേണ്ടി എഡിഎം, സംസ്ഥാന സര്‍ക്കാരിനുവേണ്ടി തഹസില്‍ദാര്‍ എന്നിവര്‍ റീത്ത് സമര്‍പ്പിച്ചു. നടന്മാരായ മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, മനോജ് കെ.ജയന് സംവിധായകന് ജയരാജ് തുടങ്ങിയവര്‍ അനുശോചിച്ചു.