സോളാർ കേസ് രാഷ്ട്രീയ പാപ്പരത്തം: അനൂപ് ജേക്കബ്
Tuesday, January 26, 2021 12:42 AM IST
കോട്ടയം: വികസനത്തിന്റെ പേരില്‍ വോട്ട് ചോദിക്കാൻ കഴിയാത്തതുകൊണ്ടാണ് എൽഡിഎഫ് സർക്കാർ ഉമ്മൻചാണ്ടിക്കെതിരെ സോളാർ കേസുമായി രംഗത്തുവന്നതെന്നും ഇത് ഇടതുമുന്നണിയുടെ രാഷ്ട്രീയ പാപ്പരത്തമാണു വെളിവാകുന്നതെന്നും കേരളാ കോണ്‍ഗ്രസ്(ജേക്കബ്) പാർട്ടി ലീഡർ അനൂപ് ജേക്കബ് എംഎൽഎ. കേരളാ കോണ്‍ഗ്രസ് സംസ്ഥാന ഹൈപവർ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയത്തുനടന്ന പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.