ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയ്ക്കു കോവിഡ്
Wednesday, February 24, 2021 12:17 AM IST
കോട്ടയം: മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയ്ക്കു കോവിഡ് സ്ഥിരീകരിച്ചതിനാൽ പരുമല സെന്റ് ഗ്രീഗോറിയോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജലദോഷത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണു കോവിഡ് സ്ഥിരീകരിച്ചത്. കാതോലിക്കാ ബാവായുടെ അധ്യക്ഷതയിൽ വീഡിയോ കോണ്‍ഫറൻസ് വഴി സുന്നഹദോസ് തുടരുന്നു.