ബാംബൂ ഫെസ്റ്റ് സമാപിച്ചു
Wednesday, February 24, 2021 11:50 PM IST
കൊച്ചി: പതിനേഴാമത് കേരള ബാംബൂ ഫെസ്റ്റ് സമാപിച്ചു. ഇതാദ്യമായി വെര്‍ച്വല്‍ പ്ലാറ്റ്ഫോമിലാണ് ബാംബൂ മേള സംഘടിപ്പിച്ചത്. ഓഫീസ് സ്റ്റേഷനറി, ബാംബൂ ബ്ലിന്‍ഡ്സ്, അടുക്കള ഉപകരണങ്ങള്‍, അലങ്കാര വസ്തുക്കള്‍, ഇന്റീരിയര്‍ ഡിസൈന്‍, ബാംബൂ ഫര്‍ണിച്ചര്‍, കെട്ടിട നിര്‍മാണ വസ്തുക്കള്‍ തുടങ്ങിയ മുള ഉത്പന്നങ്ങളുമായി ഒട്ടേറെ വില്പനക്കാരും കരകൗശല വിദഗ്ധരും മേളയില്‍ പങ്കെടുത്തു.