പിന്‍വാതില്‍ നിയമനം: കാലിക്കറ്റ് സര്‍വകലാശാലയുടെ വിശദീകരണം തേടി
Wednesday, February 24, 2021 11:50 PM IST
കൊച്ചി: കാലിക്കറ്റ് സര്‍വകലാശാലയിലെ അധ്യാപക നിയമനത്തില്‍ സംവരണ ഊഴം വ്യക്തമാക്കുന്ന റിസര്‍വേഷന്‍ റോസ്റ്റര്‍ രഹസ്യമാക്കി പിന്‍വാതില്‍ നിയമനം നടത്തുകയാണെന്നും സംവരണ റോസ്റ്ററിന്റെ പകര്‍പ്പ് ലഭ്യമാക്കണമെന്നുമുള്ള ഹര്‍ജിയില്‍ ഹൈക്കോടതി സര്‍വകലാശാലയുടെ വിശദീകരണം തേടി. സിന്‍ഡിക്കറ്റംഗം കൂടിയായ മലപ്പുറം സ്വദേശി ഡോ. പി. റഷീദ് മുഹമ്മദാണ് ഹര്‍ജി നല്‍കിയത്.
റിസര്‍വേഷന്‍ റോസ്റ്ററിന്റെ പകര്‍പ്പിനായി ഹര്ജിക്കാരന് നല്കിയ അപേക്ഷ അതീവ രഹസ്യസ്വഭാവമുള്ളതാണെന്ന് വ്യക്തമാക്കി നിരസിച്ചെന്ന് ഹര്‍ജിയില്‍ പറയുന്നു.