ഡിജിറ്റല്‍ സാക്ഷരതനല്കാൻ സഹകരണം
Friday, February 26, 2021 12:05 AM IST
കൊച്ചി: സമ്പത്തിക സേവനമേഖലയില്‍ ഡിജിറ്റല്‍ സാക്ഷരതയുണ്ടാക്കുകയും നാനോ സംരംഭങ്ങള്‍ക്കു പ്രോത്സാഹനം നല്‍കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ ദേശീയ നൈപുണ്യ വികസന കോര്പറേഷന് (എന്‍എസ്ഡിസി) സഹി പേയുമായി സഹകരിക്കുന്നു.
ഡിജിറ്റല്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനായി മണിപ്പാല്‍ ബിസിനസ് സൊലൂഷന്‍സ് വികസിപ്പിച്ച ആന്‍ഡ്രോയിഡ് കേന്ദ്രീകൃത പ്ലാറ്റ് ഫോം ആണു സഹി പേ. ഓണ്‍ലൈന്‍ എന്‍ട്രപ്രണര്‍ഷിപ്പ് പ്രോഗ്രാം വഴി സൗജന്യ വിദഗ്ധ പരിശീലനവും നല്‍കും. എന്‍എസ്ഡിസിയുടെ സ്കില്‍ ഇന്ത്യ പോര്‍ട്ടല്‍ വഴിയാണ് ക്ലാസുകള്‍ സാധ്യമാക്കുന്നത്.