ജഡ്ജിമാര്‍ ചുമതലയേറ്റു
Friday, February 26, 2021 12:06 AM IST
കൊച്ചി: ഹൈക്കോടതിയിലെ നാല് പുതിയ ജഡ്ജിമാര്‍ ചുമതലയേറ്റു. കേരള ഹൈക്കോടതിയിലെ ഒന്നാം കോടതിയില്‍ ഇന്നലെ രാവിലെ നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ജസ്റ്റീസ് മുരളി പുരുഷോത്തമന്, ജസ്റ്റീസ് എ.എ. സിയാദ് റഹ്മാന്, ജസ്റ്റീസ് കെ. ബാബു, ജസ്റ്റീസ് കൗസര്‍ എടപ്പഗത്ത് എന്നിവരാണ് ചുമതലയേറ്റത്. ചടങ്ങിൽ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ രഞ്ജിത്ത് തമ്പാന്, കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷന് പ്രസിഡന്റ് തോമസ് ഏബ്രഹാം തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.