ഭൂമി തരംമാറ്റൽ: ഫീസ് ഏകീകരിച്ച് സർക്കാർ ഉത്തരവ്
Saturday, February 27, 2021 12:41 AM IST
തിരുവനന്തപുരം: 2008 ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമ പ്രകാരമുള്ള വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമി സ്വഭാവവ്യതിയാനം വരുത്തുന്നതിനായുള്ള ഫീസ് നിരക്ക് ഏകീകരിച്ച് സർക്കാർ ഉത്തരവ്.
ഉത്തരവ് പ്രകാരം 25 സെന്റിന് മുകളിൽ ഒരേക്കർ വരെയുള്ള ഭൂമിക്ക് പഞ്ചായത്ത്, കോർപറേഷൻ, മുനിസിപ്പാലിറ്റി എന്ന വ്യത്യാസമില്ലാതെ ഫെയർവാല്യുവിന്റെ 10 ശതമാനം എന്ന നിരക്കിൽ ഫീസ് ഈടാക്കും.ഒരേക്കറിന് മുകളിൽ ഇത് 20 ശതമാനം ആയിരിക്കും. 25 സെന്റ് വരെയുള്ള ഭൂമിക്ക് തരംമാറ്റം സൗജന്യമായി അനുവദിക്കുമെന്നും തരംമാറ്റിയ ഭൂമിയിലുള്ള കെട്ടിട നിർമാണത്തിന് നിലവിലുള്ള നിരക്ക് തുടരുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.