മാറ്റമില്ലാതെ ഇന്ധനവില
Saturday, February 27, 2021 12:41 AM IST
കൊച്ചി: തുടര്‍ച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില. കൊച്ചിയില്‍ പെട്രോള്‍ 91.28 രൂപയിലും ഡീസല്‍ 85.94 രൂപയിലും തുടരുമ്പോള്‍ തിരുവനന്തപുരത്ത് പെട്രോളിന് 92.81 രൂപയും ഡീസലിന് 87.38 രൂപയുമാണ്. കഴിഞ്ഞ 23ന് പെട്രോളിനു 35 പൈസയും ഡീസലിനു 37 പൈസയും വര്ധിച്ചശേഷമാണു ഇന്ധനവില മാറ്റമില്ലാതെ തുടരുന്നത്. ഈ മാസം ഇതുവരെ 15 ദിവസമാണ് ഇന്ധനവില വര്‍ധിച്ചത്. 11 ദിവസം മാറ്റമില്ലാതെയും തുടര്‍ന്നു.