സ്വാ​ശ്ര​യ കോ​ള​ജു​ക​ള്‍​ക്കു സ്ഥി​ര അം​ഗീ​കാ​രം ന​ല്‍​ക​ണം: സ്വാ​ശ്ര​യ കോ​ള​ജ് ക​ണ്‍​സോ​ര്‍​ഷ്യം
Monday, March 1, 2021 10:27 PM IST
പാ​​ലാ: കാ​​ലി​​ക്ക​​റ്റ്, കേ​​ര​​ള, മ​​ഹാ​​ത്മാ​​ഗാ​​ന്ധി, ക​​ണ്ണൂ​​ര്‍ സ​​ര്‍​വ​​ക​​ലാ​​ശാ​​ല​​ക​​ളി​​ലെ കാ​​ത്ത​​ലി​​ക് സ്വാ​​ശ്ര​​യ കോ​​ള​​ജു​​ക​​ളി​​ലെ പ്രി​​ന്‍​സി​​പ്പ​​ല്‍​മാ​​രു​​ടെ​​യും മാ​​നേ​​ജ​​ര്‍​മാ​​രു​​ടെ​​യും ‘’കേ​​ര​​ള കാ​​ത്ത​​ലി​​ക് അ​​ണ്‍ എ​​യ്ഡ​​ഡ് ആ​​ര്‍​ട്‌​​സ് ആ​​ന്‍​ഡ് സ​​യ​​ന്‍​സ് കോ​​ള​​ജ് ക​​ണ്‍​സോ​​ര്‍​ഷ്യ​​ത്തി​​ന് ‘’ അ​​ങ്ക​​മാ​​ലി നൈ​​പു​​ണ്യ കോ​​ള​​ജി​​ല്‍ ന​​ട​​ന്ന യോ​​ഗ​​ത്തി​​ല്‍ രൂ​​പം​​ന​​ല്‍​കി.

കോ​​ള​​ജു​​ക​​ള്‍ നേ​​രി​​ടു​​ന്ന വി​​വി​​ധ പ്ര​​ശ്‌​​ന​​ങ്ങ​​ള്‍ ച​​ര്‍​ച്ച​​ചെ​​യ്തു. കെ​​സി​​ബി​​സി വി​​ദ്യാ​​ഭ്യാ​​സ ക​​മ്മീ​​ഷ​​ന്‍ ഡ​​പ്യൂ​​ട്ടി സെ​​ക്ര​​ട്ട​​റി റ​​വ.​​ഡോ. ചാ​​ള്‍​സ് ലി​​യോ​​ണ്‍ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. സ്ഥി​​ര​​മാ​​യ അ​​ഫി​​ലി​​യേ​​ഷ​​ന്‍ ന​​ല്‍​കാ​​ത്ത സ്വാ​​ശ്ര​​യ കോ​​ള​​ജു​​ക​​ളി​​ല്‍ സ്ഥി​​ര അ​​ധ്യാ​​പ​​ക നി​​യ​​മ​​ന​​ത്തി​​ന് ഉ​​ത്ത​​ര​​വ് ഇ​​റ​​ക്കു​​ന്ന​​തി​​ലെ വി​​രോ​​ധാ​​ഭാ​​സം ക​​ണ്‍​സോ​​ര്‍​ഷ്യം ചൂ​​ണ്ടി​​ക്കാ​​ട്ടി. സ​​ര്‍​ക്കാ​​രി​​ന്‍റെ​​യും യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി​​ക​​ളു​​ടെ​​യും സ്വാ​​ശ്ര​​യ കോ​​ള​​ജു​​ക​​ളു​​ടെ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ളി​​ലു​​ള്ള അ​​മി​​ത​​മാ​​യ കൈ​​ക​​ട​​ത്ത​​ല്‍ അ​​നു​​വ​​ദി​​ക്കാ​​ന്‍ ക​​ഴി​​യി​​ല്ലെ​​ന്ന് ക​​ണ്‍​സോ​​ര്‍​ഷ്യം പ്ര​​സ്താ​​വി​​ച്ചു.

യോ​​ഗ​​ത്തി​​ൽ റ​​വ.​​ഡോ. ജി​​ബി ജോ​​സ്, ഡോ. ​​കെ.​​വി. ചാ​​ക്കോ, റ​​വ. ഡോ. ​​പോ​​ള​​ച്ച​​ന്‍ എ​​ന്നി​​വ​​ര്‍ വി​​വി​​ധ വി​​ഷ​​യ​​ങ്ങ​​ള്‍ അ​​വ​​ത​​രി​​പ്പി​​ച്ചു. യോ​​ഗ​​ത്തി​​ല്‍ സ​​മി​​തി​​യു​​ടെ സം​​സ്ഥാ​​ന​​ത​​ല എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വി​​നും വി​​വി​​ധ യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി ത​​ല ക​​മ്മ​​റ്റി​​ക​​ള്‍​ക്കും രൂ​​പം കൊ​​ടു​​ത്തു. സം​​സ്ഥാ​​ന ത​​ല​​ത്തി​​ല്‍ റ​​വ.​​ഡോ. ജി​​ബി ജോ​​സ്-​​പ്ര​​സി​​ഡ​​ന്‍റ്, ഡോ. ​​കെ.​​വി. ചാ​​ക്കോ, സി​​സ്റ്റ​​ർ ഡോ. ​​ഷൈ​​നി ജോ​​ര്‍​ജ്-​​വൈ​​സ് പ്ര​​സി​​ഡ​​ന്‍റു​​മാ​​ര്‍, റ​​വ. ഡോ. ​​ബേ​​ബി സെ​​ബാ​​സ്റ്റ്യ​​ന്‍-​​സെ​​ക്ര​​ട്ട​​റി, റ​​വ. ഡോ. ​​ബൈ​​ജു-​​ജോ​​യി​​ന്‍റ് സെ​​ക്ര​​ട്ട​​റി, റ​​വ.​​ഡോ. കെ. ​​സി​​ജോ​​യ്-​​ട്ര​​ഷ​​റ​​ര്‍, ഡോ. ​​കെ.​​വി. ചാ​​ക്കോ-​​പി​​ആ​​ർ​​ഒ എ​​ന്നി​​വ​​ര്‍ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു.


റ​​വ. ഡോ. ​​ജേ​​ക്ക​​ബ് പു​​തു​​ശേ​​രി (എം​​ജി യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി), റ​​വ.​​ഡോ. പോ​​ള​​ച്ച​​ന്‍ (കാ​​ലി​​ക്ക​​റ്റ് യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി), റ​​വ. ഡോ. ​​കെ.​​ഒ. തോ​​മ​​സ് (ക​​ണ്ണൂ​​ര്‍ യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി) എ​​ന്നി​​വ​​രെ സ​​ര്‍​വ​​ക​​ലാ​​ശാ​​ല എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് ക​​മ്മി​​റ്റി പ്ര​​സി​​ഡ​​ന്‍റു​​മാ​​രാ​​യും തെ​​ര​​ഞ്ഞെ​​ടു​​ത്തു. കോ​​ള​​ജു​​ക​​ള്‍ നേ​​രി​​ടു​​ന്ന വി​​വി​​ധ വി​​ഷ​​യ​​ങ്ങ​​ളി​​ല്‍ സ​​ര്‍​ക്കാ​​രി​​നും ഗ​​വ​​ര്‍​ണ​​ര്‍​ക്കും സ​​ര്‍​വ​​ക​​ലാ​​ശാ​​ല​​ക​​ള്‍​ക്കും നി​​വേ​​ദ​​നം ന​​ല്‍​കാ​​നും ക​​ണ്‍​സോ​​ര്‍​ഷ്യം തീ​​രു​​മാ​​നി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.