തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 1,938 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. 3,475 പേർ രോഗമുക്തി നേടി. 45,995 സാന്പിളുകൾ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.21 ആയി കുറഞ്ഞു. 13 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 4,210 ആയി. 15 ആരോഗ്യപ്രവർത്തകർക്കു രോഗം പിടിപെട്ടു.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്: കോഴിക്കോട് 380, മലപ്പുറം 241, എറണാകുളം 240, കണ്ണൂർ 198, ആലപ്പുഴ 137, കൊല്ലം 128, തിരുവനന്തപുരം 118, തൃശൂർ 107, കോട്ടയം 103, കാസർഗോഡ് 71, പത്തനംതിട്ട 62, വയനാട് 62, പാലക്കാട് 56, ഇടുക്കി 35.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.