കൈക്കൂലി: പീ​രു​മേ​ട് ത​ഹ​സീ​ൽ​ദാ​രു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി
കൈക്കൂലി: പീ​രു​മേ​ട് ത​ഹ​സീ​ൽ​ദാ​രു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി
Wednesday, March 3, 2021 1:08 AM IST
മൂ​​​വാ​​​റ്റു​​​പു​​​ഴ: കൃ​​​ഷി​​​ക്കാ​​​രു​​​ടെ ദു​​​രി​​​തം ഓ​​​ർ​​​മി​​​പ്പി​​​ച്ച് മൂ​​​വാ​​​റ്റു​​​പു​​​ഴ വി​​​ജി​​​ല​​​ൻ​​​സ് കോ​​​ട​​​തി പീ​​​രു​​​മേ​​​ട് ത​​​ഹ​​​സീ​​​ൽ​​​ദാ​​​രു​​​ടെ ജാ​​​മ്യാ​​​പേ​​​ക്ഷ ത​​​ള്ളി. കൃ​​​ഷി​​​ക്കാ​​​ർ ദു​​​രി​​​ത​​​ക്ക​​​യ​​​ത്തി​​​ൽ ക​​​ഴി​​​യു​​​ന്പോ​​​ൾ അ​​​വ​​​രി​​​ൽ​​നി​​​ന്നു കൈ​​​ക്കൂ​​​ലി വാ​​​ങ്ങു​​​ന്ന​​​ത് മാ​​​പ്പ് അ​​ർ​​​ഹി​​​ക്കാ​​​ത്ത കു​​​റ്റ​​​മാ​​​ണെ​​​ന്ന് മൂ​​​വാ​​​റ്റു​​​പു​​​ഴ വി​​​ജി​​​ല​​​ൻ​​​സ് കോ​​​ട​​​തി വി​​ല​​യി​​രു​​ത്തി.

കൈ​​​ക്കൂ​​​ലി കേ​​​സി​​​ൽ വി​​​ജി​​​ല​​​ൻ​​​സ് അ​​​റ​​​സ്റ്റു ചെ​​​യ്ത പീ​​​രു​​​മേ​​​ട് ത​​​ഹ​​​സി​​​ൽ​​​ദാ​​​ർ ജൂ​​​സ് റാ​​​വു​​​ത്ത​​​ർ എ​​​ന്ന യൂ​​​സ​​​ഫ് റാ​​​വു​​​ത്ത​​​റു​​​ടെ (54) ജാ​​​മ്യാ​​​പേ​​​ക്ഷ പ​​​രി​​​ഗ​​​ണി​​​ച്ച​​പ്പോ​​ഴാ​​ണു വി​​​ജി​​​ല​​​ൻ​​​സ് കോ​​​ട​​​തി ഈ ​​​അ​​​ഭി​​​പ്രാ​​​യം പ്ര​​​ക​​​ടി​​​പ്പി​​​ച്ച​​​ത്. ജാ​​​മ്യാ​​​പേ​​​ക്ഷ ത​​​ള്ളി​​​യ​​​താ​​​യി മൂ​​​വാ​​​റ്റു​​​പു​​​ഴ വി​​​ജി​​​ല​​​ൻ​​​സ് ജ​​​ഡ്ജി ജോ​​​ബി​​​ൻ സെ​​​ബാ​​​സ്റ്റ്യ​​​നാ​​​ണ് ഉ​​​ത്ത​​​ര​​​വി​​​ട്ട​​​ത്. ഇ​​​ടു​​​ക്കി വാ​​​ഗ​​​മ​​​ണ്‍ ക​​​ണി​​​ശേ​​​രി​​​യി​​​ൽ രാ​​​ധാ​​​മ​​​ണി സോ​​​മ​​​ൻ എ​​​ന്ന സ്ത്രീ​​​യി​​​ൽ​​നി​​​ന്നു 20,000 രൂ​​​പ കൈ​​​ക്കൂ​​​ലി വാ​​​ങ്ങു​​​ന്പോ​​​ഴാ​​യി​​രു​​ന്നു ഇ​​​ടു​​​ക്കി വി​​​ജി​​​ല​​​ൻ​​​സ് പോ​​​ലീ​​​സ് ഒ​​​രു​​​ക്കി​​​യ കെ​​​ണി​​​യി​​​ൽ ത​​​ഹ​​​സീ​​​ൽ​​​ദാ​​​ർ വീ​​​ണ​​​ത്. വ​​​സ്തു​​​വി​​​ന്‍റെ പ​​​ട്ട​​​യം ശ​​​രി​​​യാ​​​ക്കു​​​ന്ന​​​തി​​​ന് 50,000 രൂ​​​പ​​​യാ​​​ണ് കൈ​​​ക്കൂ​​​ലി​​​യാ​​​യി ത​​​ഹ​​​സീ​​​ൽ​​​ദാ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.