പന മുറിക്കുന്നതിനിടെ അപകടം: മരം വീണ് ഹെഡ്മാസ്റ്റർ മരിച്ചു
പന മുറിക്കുന്നതിനിടെ അപകടം: മരം വീണ് ഹെഡ്മാസ്റ്റർ മരിച്ചു
Wednesday, March 3, 2021 1:56 AM IST
ക​​ട്ട​​പ്പ​​ന: മ​​​​രം മു​​​​റി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ​​യു​​ണ്ടാ​​​​യ അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ ഹെ​​​​ഡ്മാ​​​​സ്റ്റ​​​​ർ മ​​​​രി​​​​ച്ചു. നെ​​​​ടു​​​​ങ്ക​​​​ണ്ടം സെ​​​​ന്‍റ് സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ​​​​സ് യു​​​​പി സ്കൂ​​​​ൾ ഹെ​​​​ഡ്മാ​​​​സ്റ്റ​​​​റും നെ​​​​ടു​​​​ങ്ക​​​​ണ്ടം റൂ​​​​റ​​​​ൽ ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് കോ-​​​​ഓ​​​​പ്പ​​​​റേ​​​​റ്റീ​​​​വ് സൊ​​​​സൈ​​​​റ്റി പ്ര​​​​സി​​​​ഡ​​​​ന്‍റും ഡി​​സി​​എ​​ൽ ഓ​​ർ​​ഗ​​നൈ​​സ​​റു​​മാ​​യ എ​​​​ഴു​​​​കും​​​​വ​​​​യ​​​​ൽ കൊ​​​​ച്ചു​​​​പ​​​​റ​​​​ന്പി​​​​ൽ ലി​​​​ജി വ​​​​ർ​​​​ഗീ​​​​സ്(48) ആ​​​​ണ് മ​​​​രി​​​​ച്ച​​​​ത്. ഇ​​​​ന്ന​​​​ലെ ഉ​​​​ച്ച​​​​യോ​​​​ടെ​​​​യാ​​​​ണ് അ​​​​പ​​​​ക​​‌​​ടം.

ഇ​​ന്ന​​ലെ സ്കൂ​​​​ളു​​​​ക​​​​ൾ​​​​ക്ക് അ​​​​വ​​​​ധി​​​​യാ​​​​യ​​​​തി​​​​നാ​​​​ൽ ഇ​​​​ര​​​​ട്ട​​​​യാ​​​​റി​​​​ൽ വീ​​​​ടു​​​​വ​​​​യ്ക്കു​​​​ന്ന​​​​തി​​​​നാ​​​​യി പു​​​​തു​​​​താ​​​​യി വാ​​​​ങ്ങി​​​​യ സ്ഥ​​​​ല​​​​ത്തെ മ​​​​രം ജോ​​​​ലി​​​​ക്കാ​​​​രോ​​​​ടൊ​​​​പ്പം മു​​​​റി​​​​ച്ചു​​​​നീ​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് സം​​ഭ​​വം. മു​​​​റി​​​​ച്ചി​​​​ടു​​​​ന്ന​​​​തി​​​​നി​​​​ടെ പ​​ന ല​​​​ക്ഷ്യം​​​​തെ​​​​റ്റി കമുകിൽ വീ​​​​ഴു​​​​ക​​​​യും കമുക് ഒടിഞ്ഞ് ലി​​​​ജി​​​​യു​​​​ടെ ദേ​​​​ഹ​​​​ത്ത് വീ​​​​ഴു​​​​ക​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു. കൂ​​​​ടെ​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​വ​​​​ർ ഓ​​​​ടി​​​​മാ​​​​റി. സം​​​​ഭ​​​​വ​​​​സ്ഥ​​​​ല​​​​ത്തു​​​​ത​​​​ന്നെ മ​​​​ര​​​​ണം സം​​​​ഭ​​​​വി​​​​ച്ചു.


സം​​​​സ്കാ​​​​രം അ​​​​ഞ്ചി​​​​ന് വൈ​​​​കു​​​​ന്നേ​​​​രം അ​​​​ഞ്ചി​​​​ന് എ​​​​ഴു​​​​കും​​​​വ​​​​യ​​​​ൽ നി​​​​ത്യ​​​​സ​​​​ഹാ​​​​യ​​​​മാ​​​​താ പ​​​​ള്ളി​​​​യി​​​​ൽ. വെ​​​​ള്ള​​​​യാം​​​​കു​​​​ടി സെ​​​​ന്‍റ് ജെ​​​​റോം​​​​സ് സ്കൂ​​​​ൾ അ​​​​ധ്യാ​​​​പി​​​​കയും ക​​​​ന്പം​​​​മെ​​​​ട്ട് വ​​​​ള്ളി​​​​പ്പ​​​​റ​​​​ന്പി​​​​ൽ കു​​​​ടും​​​​ബാം​​​​ഗവുമായ റെ​​​​ജി​​​​മോ​​​​ളാ​​​​ണ് ഭാ​​​​ര്യ. മ​​​​ക്ക​​​​ൾ: ബ​​​​ന​​​​ഡി​​​​ക്റ്റ് (വൈ​​​​ദി​​​​ക വി​​​​ദ്യാ​​​​ർ​​​​ഥി), ബെ​​​​ഞ്ച​​​​മി​​​​ൻ, ബെ​​​​ർ​​​​ണാ​​​​ഡ് ആ​​​​രോ​​​​ണ്‍ (ഇ​​​​രു​​​​വ​​​​രും വെ​​​​ള്ള​​​​യാം​​​​കു​​​​ടി സെ​​​​ന്‍റ് ജെ​​​​റോം​​​​സ് സ്കൂ​​​​ൾ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ). മൃ​​​​ത​​​​ദേ​​​​ഹം നാ​​​​ളെ വൈ​​​​കു​​​​ന്നേ​​​​രം നാ​​​​ലി​​​​ന് നെ​​​​ടു​​​​ങ്ക​​​​ണ്ടം സെ​​​​ന്‍റ് സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ​​​​സ് സ്കൂ​​​​ളി​​​​ൽ പൊ​​​​തു​​​​ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നു വ​​​​യ്ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.