തോണി രണ്ടായി മുറിഞ്ഞു; അഞ്ചു മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
Thursday, March 4, 2021 1:53 AM IST
കാസർഗോഡ്: ആഴക്കടലിൽ മത്സ്യബന്ധനത്തിനിടെ തോണി രണ്ടായി മുറിഞ്ഞ് അഞ്ചു മത്സ്യബന്ധന തൊഴിലാളികൾ കടലിൽ കുടുങ്ങി.
തിരുവനന്തപുരം സ്വദേശികളായ കുമാർ, പീറ്റർ വൈസ്, ജോബിൻ, ശ്യാം, സൈറസ് എന്നിവരാണ് അപകടത്തിൽപ്പെട്ടത്. വെള്ളത്തിൽ പൊങ്ങിക്കിടന്ന തോണിയുടെ ഭാഗത്ത് അഞ്ചുമണിക്കൂറോളം പിടിച്ചുനിന്ന ഇവരെ രാത്രി പത്തോടെ കോസ്റ്റൽ എഎസ്ഐ ടി.പി.സെയ്ഫുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് രക്ഷപ്പെടുത്തിയത്.