കോണ്ഗ്രസ് പ്രക്ഷോഭത്തിലേക്ക്
Saturday, March 6, 2021 1:56 AM IST
തിരുവനന്തപുരം: ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും സ്പീക്കറുടെയും പങ്ക് വ്യക്തമായ സാഹചര്യത്തിൽ രാജി ആവശ്യപ്പെട്ട് കോണ്ഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. ഡിസിസികളുടെ നേതൃത്വത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനവും വൈകുന്നേരം മണ്ഡലം കോണ്ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനവും സംഘടിപ്പിക്കും.