ക്രൈസ്തവ സഭയുടെ നിലപാടുകള്‍ നിര്‍ണായകം: വി.സി. സെബാസ്റ്റ്യന്‍
Sunday, March 7, 2021 12:27 AM IST
കൊച്ചി: വിവിധ ക്രൈസ്തവ സഭാവിഭാഗങ്ങളുടെ കൂട്ടായ നിലപാടുകള്‍ ആസന്നമായ പൊതുതെരഞ്ഞെടുപ്പില്‍ വളരെ നിര്‍ണായകമാകുമെന്നു കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍. സംസ്ഥാന ദേശീയ രാഷ്ട്രീയത്തില്‍ ക്രൈസ്തവസഭയുടെ പ്രസക്തി ഇന്ന് ഏറെ ഉയര്‍ന്നിരിക്കുന്നു.
മതതീവ്രവാദ പ്രസ്ഥാനങ്ങളോടും അവര്‍ പിന്തുണയ്ക്കുന്ന ഭീകരവാദങ്ങളോടും സന്ധിചെയ്യാന്‍ ക്രൈസ്തവര്‍ക്കാവില്ല. മതവര്‍ഗീയവാദങ്ങളുയര്‍ത്തി ജനകീയ കാര്‍ഷിക സാമൂഹ്യവിഷയങ്ങളില്നിന്നു രാഷ്ട്രീയ നേതൃത്വങ്ങള്‍ ഒളിച്ചോടുന്നത് ശരിയല്ല. ക്രൈസ്തവ സഭയുടെ രാഷ്ട്രീയം കക്ഷിരാഷ്ട്രീയമല്ല; മറിച്ച് രാഷ്ട്രത്തിന്റെ നന്മയും വളര്‍ച്ചയുമാണെന്നും അദ്ദേഹം പറഞ്ഞു.