പോളിംഗ് കണക്കുകൾ പുറത്തുവിട്ടില്ല
Thursday, April 8, 2021 1:26 AM IST
തിരുവനന്തപുരം: സംസ്ഥാന നിയമസഭയിലേക്ക് ചൊവ്വാ ഴ്ച നടന്ന വോട്ടെടുപ്പിന്റെ കൃത്യമായ കണക്കുകൾ ഒരു ദിവസം പിന്നിട്ടിട്ടും ഔദ്യോഗികമായി പുറത്തുവിട്ടില്ല.
വിവിധ ജില്ലകളിൽനിന്നുള്ള പോളിംഗ് ശതമാനം ലഭിച്ചിട്ടുണ്ടെങ്കിലും അതു പൂർണമായി ശരിയല്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിൽനിന്ന് അറിയാൻ കഴിഞ്ഞത്. സെർവറുകളിലുണ്ടായ തകരാറുകളും പ്രശ്നമായി.
ഇന്നലത്തെ കണക്കനുസരിച്ച് 74. 02 ശതമാനം പേരാണു വോട്ടവകാശം വിനിയോഗിച്ചത്. എന്നാൽ, ഇതിൽ സ്പെഷൽ തപാൽ വോട്ടുകളും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവരുടെ തപാൽ വോട്ടുകളും ഉൾപ്പെടുത്തിയിരുന്നില്ല.