സ്പീക്കര്‍ മൂന്നാമതും ഹാജരായില്ല
Friday, April 9, 2021 3:07 AM IST
കൊച്ചി: വിദേശത്തേക്കു ഡോളര്‍ കടത്തിയ കേസില്‍ ചോദ്യംചെയ്യലിനായി നോട്ടീസ് ലഭിച്ച നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് മൂന്നാംതവണയും കസ്റ്റംസിനു മുന്നില്‍ ഹാജരായില്ല. ഇന്നലെ രാവിലെ 11ന് കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരാകാനാണു നോട്ടീസ് നല്‍കിയിരുന്നത്. സുഖമില്ലാത്തതിനാല്‍ എത്താനാവില്ലെന്നു പറഞ്ഞു സ്പീക്കർ വിട്ടുനിൽക്കുകയായിരുന്നു. ഐ ഫോണ്‍ വിവാദത്തില്‍ കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയും കസ്റ്റംസിനു മുന്‍പാകെ ഹാജരായിട്ടില്ല.