കെ.എം. മാണി അധ്വാനവർഗത്തിന് ആശ്വാസം നല്കിയ നേതാവ്: പി.ജെ. ജോസഫ്
Saturday, April 10, 2021 1:22 AM IST
കോട്ടയം: കാരുണ്യ പദ്ധതി ഉൾപ്പടെയുള്ള ജനക്ഷേമ പരിപാടികളിലൂടെ അധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്ക് ആശ്വാസം നൽകിയ നേതാവായിരുന്നു കെ.എം. മാണിയെന്നു കേരള കോണ്ഗ്രസ് ചെയർമാൻ പി.ജെ. ജോസഫ്.
ഐക്യ ജനാധിപത്യ മുന്നണിയുടെ വളർച്ചയ്ക്കു നേതൃത്വം നല്കിയ കെ.എം. മാണിയുടെ ചരമദിനം അധ്വാനവർഗ ദിനമായി സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ ആചരിച്ചതായി പി.ജെ. ജോസഫ് പറഞ്ഞു.
കെ.എം. മാണിയുടെ കബറിടത്തിൽ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റീത്ത് സമർപ്പിച്ച് പുഷ്പാർച്ചനയും നടത്തി. മോൻസ് ജോസഫ്, ജോയി ഏബ്രഹാം, ഇ.ജെ. ആഗസ്തി, സജി മഞ്ഞക്കടന്പിൽ, ജോസ്മോൻ മുണ്ടയ്ക്കൽ, ജോർജ് പുളിങ്കാട്, സന്തോഷ് കാവുകാട്ട്, മത്തച്ചൻ പുതിയിടത്തുചാലിൽ, പ്രസാദ് ഉരുളികുന്നം, തങ്കച്ചൻ മണ്ണുശേരി, സാബു ഒഴുങ്ങാലിൽ, ഷിനു പാലത്തുങ്കൽ, തോമസ്കുട്ടി മൂന്നാനപ്പള്ളി എന്നിവർ നേതൃത്വം നൽകി.