യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ പി​ൻ​വാ​തി​ൽ നി​യ​മ​ന അ​ന്വേ​ഷ​ണ​മെ​ന്നു മു​ല്ല​പ്പ​ള്ളി
യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ  പി​ൻ​വാ​തി​ൽ നി​യ​മ​ന അ​ന്വേ​ഷ​ണ​മെ​ന്നു മു​ല്ല​പ്പ​ള്ളി
Monday, April 12, 2021 1:26 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി​​​യാ​​​ൽ ആ​​​ദ്യ മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗ​​​ത്തി​​​ൽ ത​​​ന്നെ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി ന​​​ട​​​ത്തി​​​യ പി​​​ൻ​​​വാ​​​തി​​​ൽ നി​​​യ​​​മ​​​ന​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷ​​​ണം പ്ര​​​ഖ്യാ​​​പി​​​ക്കു​​​മെ​​​ന്നു കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ.

മ​​​ന്ത്രി കെ​​​ടി ജ​​​ലീ​​​ലി​​​ന്‍റെ ബ​​​ന്ധു​​​വി​​​ന് ന്യൂ​​​ന​​​പ​​​ക്ഷ വി​​​ക​​​സ​​​ന ധ​​​ന​​​കാ​​​ര്യ കോ​​​ർ​​​പ്പ​​​റേ​​​ഷ​​​നി​​​ൽ യോ​​​ഗ്യ​​​ത​​​യി​​​ൽ മാ​​​റ്റം വ​​​രു​​​ത്തി നി​​​യ​​​മ​​​നം ന​​​ൽ​​​കി​​​യ​​​ത് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ അ​​​റി​​​വോ​​​ടെ​​​യാ​​​ണെ​​​ന്ന​​​ത് ഞെ​​​ട്ടി​​​ക്കു​​​ന്ന​​​താ​​​ണ്.


ബ​​​ന്ധു നി​​​യ​​​മ​​​ന​​​ത്തി​​​ൽ മ​​​ന്ത്രി ജ​​​ലീ​​​ൽ കു​​​റ്റ​​​ക്കാ​​​ര​​​നാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹ​​​ത്തെ പ​​​ദ​​​വി​​​യി​​​ൽ നി​​​ന്നു നീ​​​ക്കം ചെ​​​യ്യ​​​ണ​​​മെ​​​ന്നും ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ലോ​​​കാ​​​യു​​​ക്ത വി​​​ധി​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ൽ സി​​​പി​​​എം ഈ ​​​വി​​​ധി​​​യെ ത​​​ള്ളി​​​ക്ക​​​ള​​​യു​​​ക​​​യും മ​​​ന്ത്രി ജ​​​ലീ​​​ലി​​​നെ സം​​​ര​​​ക്ഷി​​​ക്കു​​​ക​​​യു​​​മാ​​​ണ്. സി​​​പി​​​എം നി​​​ല​​​പാ​​​ടി​​​ന് പി​​​ന്നി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ താ​​​ത്പ​​​ര്യ​​​മാ​​​ണെ​​​ന്ന് ഇ​​​പ്പോ​​​ൾ വ്യ​​​ക്ത​​​മാ​​​യതായും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.