മാം​ഗോ ജ്യൂ​സി​ല്‍ ഒ​ളി​പ്പി​ച്ചുക​ട​ത്തി​യ സ്വ​ര്‍​ണം പിടികൂടി
മാം​ഗോ ജ്യൂ​സി​ല്‍ ഒ​ളി​പ്പി​ച്ചുക​ട​ത്തി​യ സ്വ​ര്‍​ണം പിടികൂടി
Monday, April 12, 2021 1:26 AM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ളം വ​​​ഴി ക​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച ഒ​​​രു കോ​​​ടി​​​യോ​​​ളം രൂ​​​പ​​​യു​​​ടെ സ്വ​​​ർ​​​ണം ക​​​സ്റ്റം​​​സ് എ​​​യ​​​ർ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് വി​​​ഭാ​​​ഗം പി​​​ടി​​​ച്ചെ​​​ടു​​​ത്തു. മാം​​​ഗോ ജ്യൂ​​​സി​​​ന​​​ക​​​ത്ത് ഒ​​​ളി​​​പ്പി​​​ച്ചാ​​​ണ് ര​​​ണ്ട​​​ര കി​​​ലോ സ്വ​​​ർ​​​ണം ക​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച​​​ത്.

ആ​​​റ് പ്ലാ​​​സ്റ്റി​​​ക് ബോ​​​ട്ടി​​​ലു​​​ക​​​ളി​​​ൽ നി​​​റ​​​ച്ച മാം​​​ഗോ ജ്യൂ​​​സി​​​ൽ ദ്രാ​​​വ​​​ക രൂ​​​പ​​​ത്തി​​​ൽ ക​​​ല​​​ർ​​​ത്തി​​​യാ​​​ണ് സ്വ​​​ർ​​​ണം ഒ​​​ളി​​​പ്പി​​​ച്ചി​​​രു​​​ന്ന​​​ത്. ഇ​​​ന്ത്യ​​​യി​​​ൽ ത​​​ന്നെ ആ​​​ദ്യ​​​മാ​​​യാ​​​ണ് ഈ ​​​രീ​​​തി​​​യി​​​ൽ സ്വ​​​ർ​​​ണം ക​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​തെ​​​ന്നാ​​​ണ് വി​​​ല​​​യി​​​രു​​​ത്ത​​​ൽ. ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ ഫ്ലൈ ​​​ദു​​​ബാ​​​യ് വി​​​മാ​​​ന​​​ത്തി​​​ൽ ദു​​​ബാ​​​യി​​​ൽ​​​നി​​​ന്നെ​​​ത്തി​​​യ ക​​​ണ്ണൂ​​​ർ സ്വ​​​ദേ​​​ശി​​​യി​​​ൽ​​​നി​​​ന്നാ​​​ണ് സ്വ​​​ർ​​​ണം പി​​​ടി​​​കൂ​​​ടി​​​യ​​​ത്. ഈ ​​​വി​​​ധ​​​ത്തി​​​ൽ കൊ​​​ണ്ടു​​​വ​​​രു​​​ന്ന സ്വ​​​ർ​​​ണം ക​​​ണ്ടെ​​​ത്താ​​​നു​​​ള്ള സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളൊ​​​ന്നും നി​​​ല​​​വി​​​ൽ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ ഇ​​​ല്ല. ക​​​സ്റ്റം​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ സ​​​മ​​​യോ​​​ചി​​​ത​​​മാ​​​യ ഇ​​​ട​​​പെ​​​ട​​​ൽ മൂ​​​ല​​​മാ​​​ണ് ഇ​​​ത് ക​​​ണ്ടെ​​​ത്താ​​​ൻ ക​​​ഴി​​​ഞ്ഞ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.