ജലീലിന്റെ വകുപ്പുകൾ മുഖ്യമന്ത്രിക്ക്
Wednesday, April 14, 2021 1:23 AM IST
തിരുവനന്തപുരം: കെ.ടി. ജലീൽ കൈകാര്യം ചെയ്തിരുന്ന വകുപ്പുകളുടെ ചമുതല മുഖ്യമന്ത്രി പിണറായി വിജയന്. ഉന്നത വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, പ്രവേശന പരീക്ഷ, സർവകലാശാലകൾ (കാർഷിക, ഫിഷറീസ്, മെഡിക്കൽ, വെറ്ററിനറി എന്നിവ ഒഴികെ), എൻസിസി, ന്യൂനപക്ഷ ക്ഷേമം, വക്കഫ്, ഹജ് തുടങ്ങിയ വകുപ്പുകളാണ് ജലീൽ കൈകാര്യം ചെയ്തിരുന്നത്. പിണറായി സർക്കാരിന്റെ ആദ്യ നാളുകളിൽ തദ്ദേശ സ്വയംഭരണ വകുപ്പായിരുന്നു ജലീൽ കൈകാര്യം ചെയ്തിരുന്നത്.