സഭയ്ക്ക് വലിയ നഷ്ടം: മാർ അറയ്ക്കൽ
Saturday, April 17, 2021 2:07 AM IST
കാഞ്ഞിരപ്പള്ളി: കത്തോലിക്കാ സഭയുടെ മുൻനിര അല്മായ നേതാവായിരുന്ന അഡ്വ. ജോസ് വിതയത്തിലിന്റെ വേർപാട് സഭാസമൂഹത്തിന് വലിയ നഷ്ടമാണെന്ന് മാർ മാത്യു അറയ്ക്കൽ. സഭയുടെ അല്മായ പ്രവർത്തനങ്ങളിൽ വിലമതിക്കാനാവാത്ത പ്രവർത്തനങ്ങളാണ് അദ്ദേഹം കാഴ്ചവച്ചത്. മികച്ച സംഘടനാപാടവവും എല്ലാവരേയും ചേർത്തുനിർത്തുന്ന നേതൃത്വശൈലിയും അദ്ദേഹത്തിനുമാത്രം സ്വന്തമായിരുന്നുവെന്നും മാർ അറയ്ക്കൽ പറഞ്ഞു.