നെടുന്പാശേരിയിൽ 40 ലക്ഷത്തിന്റെ സ്വർണം പിടികൂടി
Sunday, April 18, 2021 1:54 AM IST
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വർണം കടത്തിയ രണ്ടു പേരെ എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. ദുബായിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ ഇന്നലെ വന്ന തൃശൂർ സ്വദേശികളായ ദമ്പതിമാരാണ് പിടിയിലായത്.
40 ലക്ഷം രൂപ വിലമതിക്കുന്ന 900 ഗ്രാം തൂക്കമുള്ള തങ്ക ആഭരണങ്ങളാണ് ഇവരുടെ പക്കൽനിന്നു കണ്ടെടുത്തത്. ആഭരണങ്ങൾ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം വിശദമായ പരിശോധന നടത്തിയപ്പോഴാണ് വസ്ത്രത്തിനുള്ളിൽ നിന്നു സ്വർണം കണ്ടെത്തിയത്.