ഫോട്ടോ ജേര്‍ണലിസം: അപേക്ഷ ക്ഷണിച്ചു
Tuesday, April 20, 2021 12:01 AM IST
കൊച്ചി: കേരള മീഡിയ അക്കാഡമി കൊച്ചി, തിരുവനന്തപുരം കേന്ദ്രങ്ങളില്‍ നടത്തുന്ന ഫോട്ടോ ജേര്‍ണലിസം കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. മേയ് അഞ്ചു വരെ അപേക്ഷിക്കാം. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ മൂന്നു മാസമാണ് കോഴ്സിന്റെ കാലാവധി. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസുകള്‍. ഓരോ കേന്ദ്രത്തിലും 25 സീറ്റുകള്‍ വരെ ഒഴിവുണ്ട്. 25,000 രൂപയാണ് ഫീസ്. യോഗ്യത: പ്ലസ് ടു.
അപേക്ഷ അയയ്ക്കേണ്ട വിലാസം (സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി-30 / കേരള മീഡിയ അക്കാദമി സബ്സെന്റര്‍, ശാസ്തമംഗലം, ഐസിഐസിഐ ബാങ്കിന് എതിര്‍വശം, തിരുവനന്തപുരം 10). ww w.keralamediaacade my.o rg, ഫോൺ: 0484 2422275, 2422068.