ബാങ്കുകൾ രണ്ടുവരെ മാത്രം
Wednesday, April 21, 2021 12:39 AM IST
തിരുവനന്തപുരം: കോവിഡ് വ്യാപകമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ദേശസാൽകൃത ബാങ്കുകളുടെ പ്രവർത്തന സമയം 30 വരെ രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് രണ്ടുവരെയാക്കി പരിമിതപ്പെടുത്തി സംസ്ഥാന ബാങ്കേഴ്സ് സമിതി മാർഗ നിർദേശം പുറപ്പെടുവിച്ചു.
ജീവനക്കാരുടെ എണ്ണം 50 ശതമാനമാക്കി ചുരുക്കാനും നിർദേശമുണ്ട്. ഗർഭിണികൾ, അംഗ വൈകല്യമുള്ളവർ, ആരോഗ്യപ്രശ്നമുള്ളവർ എന്നിവർക്ക് വർക്ക് അറ്റ് ഹോം നൽകണം. മീറ്റിംഗ്, ട്രെയിനിംഗ് എന്നിവ ഓണ്‍ ലൈനായി മാത്രമേ നടത്താവൂ എന്നും നിർദേശത്തിലുണ്ട്.