കോവിഡ് ആശുപത്രികൾ നിരീക്ഷിക്കാൻ സംസ്ഥാനതല സമിതി
Thursday, April 22, 2021 12:55 AM IST
തിരുവനന്തപുരം: കോവിഡ് ആശുപത്രികളുടെ പ്രവർത്തനം നിരീക്ഷിക്കാൻ സംസ്ഥാന തല ടാസ്ക്ഫോഴ്സ് രൂപീകരിക്കും. ഇതിനായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി അറിയിച്ചു. ഓരോ ദിവസവും കാര്യങ്ങൾ അറിയിക്കണം.
വാക്സിനേഷൻ കേന്ദ്രത്തിലെ ആൾക്കൂട്ടം ഒഴിവാക്കാൻ ഓണ്‍ലൈൻ ബൂക്കിംഗ് നിർബന്ധമാക്കും. ഓണ്‍ലൈൻ ബുക്കിംഗിലൂടെ മാത്രമാകും വാക്സിൻ വിതരണം.
മേയ് ഒന്നു മുതൽ 18 വയസിനു മുകളിലുള്ളവരുടെ തിക്കും തിരക്കും ഒഴിവാക്കാൻ ക്രമീകരണം ഒരുക്കും. പൊതു സ്ഥലങ്ങളിലെല്ലാം കർശനമായ ആൾക്കൂട്ട നിയന്ത്രണം കൊണ്ടുവരും. പൊതു മാർക്കറ്റുകൾ, റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം, ബീച്ചുകൾ, പാർക്കുകൾ തുടങ്ങിയ ഇടങ്ങളിലെല്ലാം നിയന്ത്രണമുണ്ടാകും.