അമൽജ്യോതിയിൽ അവധിക്കാല ക്ലാസ്
Friday, April 23, 2021 12:23 AM IST
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിംഗ് കോളജിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി സാമൂഹിക പ്രതിബദ്ധതാ തൊഴിൽ നൈപുണ്യവികസന പദ്ധതിയുടെ ഭാഗമായി സമ്മർ സ്കൂൾ ഓണ്‍ ഇലക്ട്രോണിക്സ് എന്ന പേരിൽ മേയ് 10 മുതൽ 24 വരെ അവധിക്കാല ക്ലാസുകൾ നടത്തുന്നു.
പൂർണമായും ഓണ്‍ലൈൻ രീതിയിൽ നടത്തുന്ന ഈ ക്ലാസിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ www.ajce.in/ece/ss e.ht ml എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുക. ഫോണ്‍: 9496377877, 9446923917, 9496325256.