സോളാർ കേസ്: സരിത അറസ്റ്റിൽ
Friday, April 23, 2021 1:06 AM IST
തിരുവനന്തപുരം: സോളാർ കേസ് പ്രതി സരിത എസ്. നായരെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കസബ പോലീസാണ് സരിതയെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്തെ വീട്ടിൽ നിന്ന് സരിതയെ ഇന്നലെ രാവിലെ പോലീസ് അറസ്റ്റ് ചെയ്ത് കോഴിക്കോട്ടേക്കു കൊണ്ടുപോയി.
കോഴിക്കോട്ടെ വ്യവസായിക്ക് സോളാർ പാനൽ സ്ഥാപിച്ചു നൽകാമെന്നു പറഞ്ഞ് കബളിപ്പിച്ച് 42 ലക്ഷത്തിൽപ്പരം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. സരിത, ബിജു രാധാകൃഷ്ണൻ ഉൾപ്പെടെയുള്ളവരാണ് കേസിലെ പ്രതികൾ. ഈ കേസിൽ തുടർച്ചയായി സരിത ഹാജരാകാതിരുന്നതിനെത്തുടർന്ന് കോഴിക്കോട് ജുഡീഷൽ മജിസ്ട്രേട്ട് കോടതി സരിതയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ പോലീസിനു നിർദേശം നൽകുകയായിരുന്നു.