രണ്ടാമത്തെ ഡോസിനും ഓണ്‍ലൈൻ രജിസ്ട്രേഷൻ നിർബന്ധം
Friday, April 23, 2021 1:06 AM IST
തിരുവനന്തപുരം: ഓണ്‍ലൈൻ വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്കു മാത്രമേ വാക്സിനേഷൻ കേന്ദ്രങ്ങളിൽ പോയി വാക്സിനെടുക്കാൻ കഴിയുകയുള്ളുവെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ സ്പോട്ട് രജിസ്ട്രേഷൻ നടത്തിയവർക്ക് വാക്സിൻ നൽകാൻ പൊതുധാരണ ആയിട്ടുണ്ട്. രണ്ടാമത്തെ ഡോസ് എടുക്കാനെത്തുന്നവർക്കും ഓണ്‍ലൈൻ രജിസ്ട്രേഷൻ നിർബന്ധമാണ്.
പതിനെട്ട് വയസ് മുതൽ 45 വയസു വരെയുള്ളവർക്ക് മേയ് ഒന്നു മുതൽ വാക്സിൻ കൊടുക്കുമെന്നാണ് കേന്ദ്രസർക്കാർ പറഞ്ഞിട്ടുള്ളത്. ഈ ഗണത്തിൽ 1.65 കോടി പേർ സംസ്ഥാനത്തുണ്ട്. രണ്ടോ മൂന്നോ ഘട്ടമായി വാക്സിൻ നൽകാനാണ് ഉദ്ദേശിക്കുന്നത്. അസുഖമുള്ളവർക്കു മുൻഗണന നൽകും. ഇക്കാര്യം പഠിച്ച് മാനദണ്ഡം ഉണ്ടാക്കാൻ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.